article_അണക്കെട്ടുകളിലെ_ജലനിയന്ത്രണം_-_ഡോ._എസ്_അഭിലാഷ്_എഴുതുന്നു_1634818047_2369.jpg
വിദ്യാലയങ്ങൾ

അണക്കെട്ടുകളിലെ ജലനിയന്ത്രണം - ഡോ. എസ് അഭിലാഷ് എഴുതുന്നു

ലോകത്തിന്റെ പല കോണിലും വളരെക്കാലം മുമ്പുമുതൽ ദൃശ്യമായിരുന്നു അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങൾ കേരളത്തിലും അരങ്ങേറുന്നത് അതീവ ഗുരുതര സാഹചര്യമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ കേരളത്തിൽ അനുഭവപ്പെട്ട കാലാവസ്ഥാ മാറ്റങ്ങൾ പരിശോധിച്ചാൽ നമുക്കതു വ്യക്തമാകും. താപനിലയിലെ ഓരോ ഒരു ഡിഗ്രി വർധനയ്‌ക്കും അന്തരീക്ഷത്തിലെ ജലലഭ്യത ഏഴുശതമാനം വർധിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നു, ഇത് കനത്ത മഴയ്ക്കും മഴവെള്ളം വേഗത്തിൽ ഒഴുകി നഷ്ടപ്പെടുന്നതിനും ഇടയാക്കും.

അന്തരീക്ഷത്തിലെ കൂടുതൽ ഈർപ്പം കൂടുതൽ ശക്തമായ മഴയ്ക്ക് കാരണമാകുന്നു. എന്നാൽ, ഈ ശക്തമായ മഴ ജലസ്രോതസ്സുകൾക്കും കാർഷികമേഖലയ്ക്കും ഒരു ഗുണവും ചെയ്യില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ച കനത്ത മഴ ഭൗമോപരിതലത്തിലൂടെ വേഗത്തിൽ ഒഴുകിപ്പോകാനും മണ്ണൊലിപ്പ് കാരണം മേൽമണ്ണിലെ പോഷകങ്ങൾ വേഗത്തിൽ നഷ്ടപ്പെടാനും ഇടയാക്കും. തീർച്ചയായും ഇത് നഗരങ്ങളെ കൂടുതൽ വെള്ളപ്പൊക്കത്തിലേക്ക് നയിക്കും. മഴയുടെ തീവ്രതയിലും വിതരണത്തിലും വരുന്ന മാറ്റങ്ങളോടൊപ്പം, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെയും ഹിമാലയൻ പർവത പ്രദേശങ്ങളിലെയും മേഘഘടനയിൽ ഉണ്ടായ മാറ്റങ്ങൾ ആ പ്രദേശങ്ങളെ ലഘു മേഘവിസ്ഫോടനങ്ങളുടെ കേന്ദ

ലോകത്തിന്റെ പല കോണിലും വളരെക്കാലം മുമ്പുമുതൽ ദൃശ്യമായിരുന്നു അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങൾ കേരളത്തിലും അരങ്ങേറുന്നത് അതീവ ഗുരുതര സാഹചര്യമായാണ് വിലയിരുത്തുന്നത്.

0 Comments

Leave a comment