article_ശസതരപരചരണതതനറ-അറപതണട--ഒ-എ-ശങകരൻ-എഴതനന_1631255439_3119.jpg
ശാസ്ത്രo

ശാസ്ത്രപ്രചാരണത്തിന്റെ അറുപതാണ്ട്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപതാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്. വെള്ളിയാഴ്‌ചമുതൽ ഒരു വർഷത്തോളം നീളുന്ന വാർഷികാഘോഷങ്ങൾക്ക്‌ തുടക്കമാകും. 1962 സെപ്‌തംബർ 10 നാണ് കോഴിക്കോട്ട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഫാ. തിയോഡോഷ്യസ് പരിഷത്ത്‌ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. മുപ്പതോളം ശാസ്ത്രസാഹിത്യകാരന്മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സംഘടനയുടെ പ്രവർത്തനത്തിന് ആരംഭം കുറിച്ചത്. എൻ വി കൃഷ്ണവാരിയർ, കെ കെ പി മേനോൻ, സി കെ ഡി പണിക്കർ, ഡോ. കെ ജി അടിയോടി, കോന്നിയൂർ നരേന്ദ്രനാഥ്, ഡോ. കെ ഭാസ്കരൻനായർ തുടങ്ങിയ പ്രഗത്ഭർ അതിൽ ഉൾപ്പെട്ടിരുന്നു.

ആദ്യകാലത്ത് ശാസ്ത്രസാഹിത്യകാരന്മാർക്കുമാത്രമാണ്‌ അംഗത്വം നൽകിയിരുന്നത്‌. 1966ൽ പി ടി ഭാസ്കരപണിക്കർ ജനറൽ സെക്രട്ടറിയായപ്പോൾ ശാസ്ത്രതൽപ്പരരായ ആർക്കും അംഗമാകാമെന്ന സമീപനം അംഗീകരിച്ചു. അംഗസംഖ്യ ഇന്ന് എഴുപതിനായിരത്തോളമായി വളർന്നു. എട്ടുവർഷത്തിനുള്ളിൽ സംഘടന മൂന്ന്‌ ആനുകാലികം പ്രസിദ്ധീകരിച്ചുതുടങ്ങി.


Read more: https://www.deshabhimani.com/articles/kerala-sasthra-sahithya-parishad/968594

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപതാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്. വെള്ളിയാഴ്‌ചമുതൽ ഒരു വർഷത്തോളം നീളുന്ന വാർഷികാഘോഷങ്ങൾക്ക്‌ തുടക്കമാകും. 1962 സെപ്‌തംബർ 10 നാണ് കോഴിക്കോട്ട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഫാ. തിയോഡോഷ്യസ് പരിഷത്ത്‌ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

0 Comments

Leave a comment