article_153എ_ചുമത്തലിലും_അറസ്റ്റിലും_കേരളം_മൂന്ന..._1659642356_971.jpg
werwerssssssssssssssssss

153എ ചുമത്തലിലും അറസ്റ്റിലും കേരളം മൂന്നാമത്; ഏറ്റവും കൂടുതൽ ദുരുപയോ​ഗിക്കപ്പെടുന്ന വകുപ്പെന്ന് നിയമവിദ​ഗ്ധർ

മത- വംശ സ്പർധയ്ക്കെതിരായ 153എ വകുപ്പ് ഏറ്റവും കൂടുതൽ ചുമത്തിയ സംസ്ഥാനങ്ങളിൽ  മൂന്നാമത് കേരളം. ഐപിസിയിൽ ഏറ്റവും കൂടുതൽ ദുരുപയോ​ഗം ചെയ്യപ്പെടുന്ന വകുപ്പാണിത്. മൂന്നു വർഷത്തിനിടെ 552 പേരെയാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച കണക്കുകൾ വ്യക്തമാക്കുന്നു. 2018 മുതൽ 2020 വരെയുള്ള കണക്കാണിത്.


 


കൊളോണിയൽ കാലഘട്ടത്തിന്റെ അവശിഷ്ടമായ ഐപിസി 153 എയ്ക്ക്, സംസാര സ്വാതന്ത്ര്യം തടയാനും രാഷ്ട്രീയ എതിരാളികളെ വേട്ടയാ‌ടാനും ഭരണകൂടം വ്യാപകമായി ദുരുപയോഗം ചെയ്ത ചരിത്രമുണ്ട്. ഈ വകുപ്പ് പ്രകാരം ചുമത്തപ്പെട്ട കേസുകളിൽ ശിക്ഷാ നിരക്ക് ഏറ്റവും കുറവാണെന്ന് (20.2%) നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു.



 

 


ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പ്രകാരം 2018ലാണ് ഏറ്റവും കൂടുതൽ 153എ ചുമത്തിയത്. 261 പേരെയാണ് ആ വർഷം അറസ്റ്റ് ചെയ്തത്. 2019ൽ 137 പേരെയും 2020ൽ 154 പേരെയും അറസ്റ്റ് ചെയ്തു. 2018ൽ ഈ വകുപ്പ് പ്രകാരം ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനമാണ് കേരളം.


 


അതേസമയം, സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന പ്രവൃത്തികൾക്കെതിരായ തങ്ങളുടെ ക്രിയാത്മക സമീപനം മൂലമാണ് കേസുകളുടെ എണ്ണം കൂടുന്നത് എന്നാണ് കേരള പൊലീസ് വൃത്തങ്ങളുടെ അവകാശവാദം. എന്നാൽ, പൊലീസ് വാദം തള്ളുകയാണ് പല പ്രമുഖരും. ഭരണകൂടങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന ഒരു നിയമം പ്രയോഗിക്കുന്നതിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.



 

 


ഐപിസി സെക്ഷൻ 153 എയുടെ വ്യാപകമായ ഉപയോഗം തന്നെ രാഷ്ട്രീയ വിവേകമുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേടാണെന്ന് മുൻ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ വി സി ഇസ്മായിൽ പറഞ്ഞു. കൊളോണിയൽ കാലഘട്ടത്തിൽ നിന്ന് നമുക്ക് പാരമ്പര്യമായി ലഭിച്ച നിയമങ്ങൾ നിലനിർത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട സമയത്താണ് ഈ സ്ഥിതിവിവര കണക്കുകളെ കുറിച്ച് നമ്മൾ കേൾക്കുന്നതെന്നും ഇസ്മായിൽ പറഞ്ഞു.


 


പറയുന്നതോ എഴുതുന്നതോ ആയ ഏതൊരു വാക്കും രാഷ്ട്രീയ മേലധികാരികളുടെ നിർദേശപ്രകാരം പൊലീസിന് തെറ്റായി വ്യാഖ്യാനിക്കുകയും 153 എ പ്രകാരം കേസെടുക്കുകയും ചെയ്യാം. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട 153 എ, 124 എ തുടങ്ങിയ വകുപ്പുകൾ പൊലീസ് വ്യാപകമായി  ദുരുപയോഗം ചെയ്തിട്ടുണ്ട്. ഏത് സമയത്തും ആർക്കും എതിരെ ഇവ ഉപയോഗിക്കാമെന്നതാണ് ഭയാനകമായ യാഥാർഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി.  


 ഭിന്നതയുണ്ടാക്കുന്ന പ്രവൃത്തികൾക്കെതിരായ തങ്ങളുടെ ക്രിയാത്മക സമീപനം മൂലമാണ് കേസുകളുടെ എണ്ണം കൂടുന്നത് എന്നാണ് കേരള പൊലീസ് വൃത്തങ്ങളുടെ അവകാശവാദം. എന്നാൽ, പൊലീസ് വാദം തള്ളുകയാണ് പല പ്രമുഖരും. ഭരണകൂടങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന ഒരു നിയമം പ്രയോഗിക്കുന്നതിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.



 

 


ഐപിസി സെക്ഷൻ 153 എയുടെ വ്യാപകമായ ഉപയോഗം തന്നെ രാഷ്ട്രീയ വിവേകമുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേടാണെന്ന് മുൻ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ വി സി ഇസ്മായിൽ പറഞ്ഞു. കൊളോണിയൽ കാലഘട്ടത്തിൽ നിന്ന് നമുക്ക് പാരമ്പര്യമായി ലഭിച്ച നിയമങ്ങൾ നിലനിർത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട സമയത്താണ് ഈ സ്ഥിതിവിവര കണക്കുകളെ കുറിച്ച് നമ്മൾ കേൾക്കുന്നതെന്നും ഇസ്മായിൽ പറഞ്ഞു.


 


പറയുന്നതോ എഴുതുന്നതോ ആയ ഏതൊരു വാക്കും രാഷ്ട്രീയ മേലധികാരികളുടെ നിർദേശപ്രകാരം പൊലീസിന് തെറ്റായി വ്യാഖ്യാനിക്കുകയും 153 എ പ്രകാരം കേസെടുക്കുകയും ചെയ്യാം. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട 153 എ, 124 എ തുടങ്ങിയ വകുപ്പുകൾ പൊലീസ് വ്യാപകമായി  ദുരുപയോഗം ചെയ്തിട്ടുണ്ട്. ഏത് സമയത്തും ആർക്കും എതിരെ ഇവ ഉപയോഗിക്കാമെന്നതാണ് ഭയാനകമായ യാഥാർഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി

ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട അകാരണമായി ചുമത്തപ്പെട്ട വകുപ്പാണ് 153എ

0 Comments

Leave a comment