/uploads/news/news_ശബരിമല_തീര്‍ത്ഥാടകര്‍_സഞ്ചരിച്ച_കാറിന്_ത..._1764827140_1905.jpg
ACCIDENT

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു


പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടാക്‌സി കാറിന് തീപിടിച്ചു. ദര്‍ശനത്തിനായി പോയവരുടെ വാഹനമാണ് പമ്പ ചാലക്കയത്തിന് സമീപം തീപിടിച്ചത്. ഹൈദരാബാദ് സ്വദേശികളാണ് ടാക്‌സി കാറില്‍ ഉണ്ടായിരുന്നത്. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ തീര്‍ത്ഥാടകരെ ഡ്രൈവര്‍ വേഗത്തില്‍ പുറത്തേക്ക് ഇറക്കുകയായിരുന്നു. പിന്നാലെ എത്തിച്ചേര്‍ന്ന അഗ്നിശമന സേനയുടെ സഹായത്തോടെ തീ അണച്ചു. ആര്‍ക്കും പരിക്കുകള്‍ ഇല്ല

ദര്‍ശനത്തിനായി പോയവരുടെ വാഹനമാണ് പമ്പ ചാലക്കയത്തിന് സമീപം തീപിടിച്ചത്

0 Comments

Leave a comment