തിരുവനന്തപുരം: കിഫ് ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. അന്വേഷണത്തില്‍ ഫെമ(വിദേശനാണ്യ ചട്ടലംഘനം)കണ്ടെത്തിയെന്ന് ആരോപിച്ചാണ് ഇഡി കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയത്. മുന്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തെ നീണ്ട അന്വേഷണത്തിനൊടുവിലാണ് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ ഇഡി പരാതി സമര്‍പ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ഫെമ ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍
അന്വേഷണത്തില്‍ ഫെമ(വിദേശനാണ്യ ചട്ടലംഘനം)കണ്ടെത്തിയെന്ന് ആരോപിച്ചാണ് ഇഡി കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയത്





0 Comments