/uploads/news/189-IMG_20190104_213136.jpg
Crime

Youth held for possession of Ganja and LST stamps


കഴക്കൂട്ടം: വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവും എൽഎസ്ടി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം കമലേശ്വരം സ്വദേശി സെയ്ദലി എന്ന സബിനാണ് (21) പിടിയിലായത്. എക്സൈസിന്റെ ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് പരിശോധനയിലാണ് യുവാവ് കഴക്കൂട്ടം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് കമ്മീഷണർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടെക്നോപാർക്ക്, ശ്രീകാര്യം, കഴക്കൂട്ടം ഭാഗങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ സ്കൂട്ടറിൽ വരികയായിരുന്ന സബിനെ പിടികൂടുകയായിരുന്നു.

Youth held for possession of Ganja and LST stamps

0 Comments

Leave a comment