പൊലീസിനെ കണ്ടാല്‍ ആക്രമിക്കാന്‍ പ്രത്യേക പരിശ...
വിദേശ ഇനത്തിൽപ്പെട്ട 13 നായകളെയാണ് ഇയാൾ ലഹരി കച്ചവടത്തിനായി കാവൽ നിറുത്തിയിരുന്നത്. കാക്കി കണ്ടാൽ ആക്രമിക്കാൻ പ്രതി റോബിൻ നായകൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇയാളുടെ ലഹരി കച്ചവടത്തെ കുറിച്ച് മുൻപ് വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തുമ്പോൾ റോബിൻ നായകളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇത്തവമ പരിശോധനയ്ക്ക് ഡോഗ് സ്ക്വാഡ് ഉൾപ്പെടെ ഉണ്ടായിരുന്നതിനാൽ റോബിന്റെ പദ്ധതി വിജയിച്ചില്ല.