/uploads/news/news_രാഹുല്‍_മാങ്കൂട്ടത്തിലിനായി_അന്വേഷണം_ഊര്..._1764387647_9062.jpg
KERALA

രാഹുല്‍ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊര്‍ജിതമാക്കി


തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ശ്രമം ഊര്‍ജിതമാക്കി. ഇന്നലെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഹരജി തിങ്കഴാഴ്ച കോടതി പരിഗണിക്കുമെന്നാണ് സൂചന. പക്ഷേ, രാഹുല്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താന്‍ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല. സൈബര്‍ സെല്ലും രാഹുലിനെ കണ്ടെത്താന്‍ നിരീക്ഷണം നടത്തുന്നുണ്ട്. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും പീഡനം നടന്നിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കുന്നു. വാദത്തിന് വേണ്ടി പറയുകയാണെങ്കില്‍ പോലും നിലവില്‍ തന്നെ വിവാഹിതയായ യുവതിക്ക് തന്റെ വിവാഹവാഗ്ദാനം സ്വീകരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.

0 Comments

Leave a comment