/uploads/news/news_കോഴിക്കോട്-ബെംഗളൂരു_ബസിലെ_ഡ്രൈവര്‍_മദ്യപ..._1764247968_3860.jpg
KERALA

കോഴിക്കോട്-ബെംഗളൂരു ബസിലെ ഡ്രൈവര്‍ മദ്യപിച്ച് ഡ്രൈവ് ചെയ്തതായി ആരോപണം


കോഴിക്കോട്: ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഭാരതി ബസിലെ ഡ്രൈവര്‍ മദ്യലഹരിയില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി. ഡ്രൈവര്‍ മദ്യപിച്ച് ബസ് ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ പരാതിപ്പെട്ടപ്പോളായിരുന്നു ഭീഷണി. ബസിലെ ക്ലീനര്‍ മദ്യലഹരിയില്‍ ഡ്രൈവറുടെ ക്യാബിനില്‍ കിടന്നുറങ്ങുന്നുമുണ്ടായിരുന്നു. ഞായറാഴ്ച മൈസൂരുവില്‍ എത്തുന്നതിനു മുന്‍പാണ് ബസിന്റെ ഓട്ടത്തില്‍ ചില അപാകതകള്‍ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് ഡ്രൈവറോട് ചോദിച്ചപ്പോഴാണ് യാത്രക്കാര്‍ക്കെതിരെ കയര്‍ത്ത ഡ്രൈവര്‍ ബസ് യാത്രക്കാരെ വാഹനം എവിടെയെങ്കിലും ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. യാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ ക്യാബിനിലെയും ബസിനുള്ളിലെയും ലൈറ്റുകള്‍ ഡ്രൈവര്‍ പൂര്‍ണമായും അണച്ചു. പിന്നീട് ബസ് നിര്‍ത്തിയിട്ടു. വളരെ വൈകിയാണ് പിന്നീട് ബസിന്റെ സര്‍വീസ് പുനരാരംഭിക്കാനായത്

ഡ്രൈവര്‍ മദ്യപിച്ച് ബസ് ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ പരാതിപ്പെട്ടപ്പോളായിരുന്നു ഭീഷണി

0 Comments

Leave a comment