/uploads/news/news_തിരുവനന്തപുരത്ത്_കാപ്പ_കേസ്_പ്രതിയെ_വെടി..._1764228499_3256.jpg
KERALA

തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ വെടിവച്ച് പോലിസ്


തിരുവനന്തപുരം: കാപ്പ കേസ് പ്രതിക്കു നേരെ പോലിസ് വെടിയുതിര്‍ത്തു. തിരുവനന്തപുരത്ത് ആര്യങ്കോടാണ് സംഭവം. കാപ്പ കേസ് പ്രതി കൈരി കിരണിനു നേരെയാണ് എസ്എച്ച്ഒ വെടിയുതിര്‍ത്തത്. കാപ്പ ചുമത്തി കിരണിനെ നാടുകടത്തിയിരുന്നു. എന്നാല്‍ നാടുകടത്തല്‍ ഉത്തരവ് ലംഘിച്ച് ഇയാള്‍ വീട്ടിലെത്തിയത് അന്വേഷിച്ചാണ് പോലിസെത്തിയത്. ഇതിനിടയിലാണ് പ്രതി വാള്‍ കൊണ്ട് പോലിസിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. അക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലിസ് വെടിവച്ചത്. 12ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിരണ്‍.

കാപ്പ ചുമത്തി കിരണിനെ നാടുകടത്തിയിരുന്നു. എന്നാല്‍ നാടുകടത്തല്‍ ഉത്തരവ് ലംഘിച്ച് ഇയാള്‍ വീട്ടിലെത്തിയത് അന്വേഷിച്ചാണ് പോലിസെത്തിയത്

0 Comments

Leave a comment