/uploads/news/news_മുനമ്പം_വഖ്ഫ്_ഭൂമി:_വഖ്ഫ്_സംരക്ഷണ_സമിതി_..._1763551631_8820.jpg
KERALA

മുനമ്പം വഖ്ഫ് ഭൂമി: വഖ്ഫ് സംരക്ഷണ സമിതി സുപ്രിംകോടതിയില്‍


കൊച്ചി: മുനമ്പത്തെ വഖ്ഫ് ഭൂമി വഖ്ഫ് ഭൂമിയല്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം വഖ്ഫ് ട്രിബ്യൂണല്‍ പരിശോധിച്ചു കൊണ്ടിരിക്കെ വിചാരണ കൂടാതെ ഹൈക്കോടതി തീരൂമാനം പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വഖ്ഫ് സംരക്ഷണ സമിതിയാണ് ഹരജി നല്‍കിയത്. മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എന്നാല്‍, ഈ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തുടര്‍ന്നാണ് വഖ്ഫ് സംരക്ഷണ സമിതി സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം വഖ്ഫ് ട്രിബ്യൂണല്‍ പരിശോധിച്ചു കൊണ്ടിരിക്കെ വിചാരണ കൂടാതെ ഹൈക്കോടതി തീരൂമാനം പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വഖ്ഫ് സംരക്ഷണ സമിതിയാണ് ഹരജി നല്‍കിയത്

0 Comments

Leave a comment