ന്യൂഡല്‍ഹി: തലസ്ഥാനത്ത് വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയുടെ വായു ഗുണനിലവാര സൂചിക ( എക്യൂഐ) ഇന്ന് 'വളരെ മോശം' നിലയില്‍ നിന്ന് 'മോശം' നിലവാരത്തിലേക്ക് കുറഞ്ഞു. ശനിയാഴ്ച വൈകുന്നേരം 305 ആയിരുന്ന എക്യൂഐ ഇന്ന് രാവിലെ 269 ആയി ഇടിഞ്ഞു. എന്നിരുന്നാലും നഗരത്തിലെ ചില മേഖലകളില്‍ വായു ഗുണനിലവാരം ഇപ്പോഴും ഗുരുതരമായ അവസ്ഥയിലാണ്. ഷാദിപൂര്‍ (335), ജഹാംഗീര്‍പുരി (324), നെഹ്‌റു നഗര്‍ (319), ആര്‍ കെ പുരം (307) എന്നിവിടങ്ങളിലെ 'വളരെ മോശം' വിഭാഗത്തിലാണ്. ബവാന (295), രോഹിണി (291), വിവേക് വിഹാര്‍ (289), ആനന്ദ് വിഹാര്‍ (281), സോണിയ വിഹാര്‍ (277) തുടങ്ങിയ പ്രദേശങ്ങളില്‍ എക്യൂഐ 'മോശം' നിലവാരത്തിലാണ് രേഖപ്പെടുത്തിയത്. നഗരത്തിലെ ഏറ്റവും കുറഞ്ഞ എക്യൂഐ 158 ആണ് മന്ദിര്‍ മാര്‍ഗില്‍ രേഖപ്പെടുത്തപ്പെട്ടത്
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയുടെ വായു ഗുണനിലവാര സൂചിക ( എക്യൂഐ) ഇന്ന് 'വളരെ മോശം' നിലയില്‍ നിന്ന് 'മോശം' നിലവാരത്തിലേക്ക് കുറഞ്ഞു





0 Comments