NEWS

'ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ വലിയ പ്രത്യാ...

ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമര്‍ശിച്ച മുസ്‍ലിം ലീഗ്, ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി.

'വിചാരണത്തടവ് അനന്തമായി നീളുന്നത് നീതിനിഷേധം'...

ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ മഅദനി എത്തുന്നത്. വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധമെന്ന് മഅദനി മാധ്യമങ്ങളോട് പറഞ്ഞു.

ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ ക...

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുകയായിരുന്നു നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിലെ നേതാക്കളുടെ ലക്ഷ്യം.

സ്‌കൂളിൽ ഹിജാബിന് വിലക്ക്; കുട്ടികളുടെ പരാതിയ...

പ്രിന്‍സിപ്പാളും അധ്യാപികയും ചേര്‍ന്ന് ഹിജാബ് ധരിച്ച് ക്ലാസില്‍ വരരുതെന്ന് ആവശ്യപ്പെട്ടതായി കുട്ടികള്‍ പരാതി നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഹയാത്ത് നഗര്‍ പൊലീസ് പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൂര്‍ണിമ ശ്രീവാസ്തവയ്ക്കും അധ്യാപിക മാധുരി കവിതെയക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്.

കേസെടുത്ത അന്നുതന്നെ രാത്രി വാതിൽ ചവിട്ടിപ്പൊ...

അറസ്റ്റ് തടയണമെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നുമുള്ള ഷാജന്‍ സ്‌കറിയയുടെ ആവശ്യവും ഹൈക്കോടതിയടക്കം തള്ളുകയും അറസ്റ്റിന് തടസമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജൻ സ്കറിയയുടേതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

'തൊപ്പി' പൊലീസ് കസ്റ്റഡിയില്‍: പിടികൂടിയത് വാ...

ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടേയുള്ളവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ 'പീപ്പി' എന്ന കട ഉടമയ്ക്കെതിരേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോടികളുടെ വരുമാനം, നയാപൈസ ടാക്‌സ് അടച്ചില്ല;...

നടിയും അവതാരകയുമായ പേളി വി. മാണി, സെബിൻ, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പു റെയ്ഡ് നടത്തിയത്. ഇൻഫ്ളുവെൻസർമാർ എന്ന നിലയിൽ പ്രവർത്തിക്കുന്ന യൂട്യൂബർമാരുടെ വരുമാന വിവരങ്ങളാണു ആദ്യഘട്ടത്തിൽ തിരക്കിയത്. അൺ ബോക്സിങ് ഡ്യൂഡ്, ഫിഷിങ് ഫ്രീക്ക്, എം. ഫോർ ടെക്, അഖിൽ എൻ.ആർ.ബി., അർജു, ജയരാജ് ജി. നാഥ്, കാസ്ട്രോ, റെയിസ്റ്റർ എന്നിവരുടെ വീടുകളിലും ഓഫീസിലും പരിശോധന നടന്നു.

സുഹൃത്തിന്റെ സെൽഫി വിദ്യയെ അഴിക്കുള്ളിലാക്കി;...

വടകര മേഖലയില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് വിദ്യയുടെ സുഹൃദ്‌വലയത്തിലുള്ള ഒരാളുടെപേരില്‍ പുതിയ ഒരു സിം ആക്ടിവേറ്റ് ആയതായി പോലീസിന് മനസ്സിലാവുന്നത്. ആ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് സുഹൃത്തിന്റെ അടുത്തെത്തി.

ഡോക്ടർക്ക് യാത്രയയപ്പ് നൽകി

ദീർഘകാലമായി പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി ജോലി നോക്കുകയായിരുന്നു ഡോക്ടർ അർനോൾഡ് ദീപക്ക്

500 മദ്യശാലകൾക്ക് നാളെ പൂട്ട് വീഴും

ചെന്നൈയിൽ മാത്രം 138 മദ്യശാലകളാണ് പൂട്ടുക. കോയമ്പത്തൂർ മേഖലയിൽ 138 ഉം മധുരയിൽ 125ഉം മദ്യശാലകൾ അടച്ചിടും. എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഇത് സംബന്ധിച്ച നിർദ്ദേശം കഴിഞ്ഞ ഏപ്രിലിൽ നൽകിയിരുന്നു.