<p>മംഗലപുരം: കീഴ് തോന്നക്കൽ വില്ലേജിൽ നേതാജിപുരം പുളിക്കച്ചിറ ദീപു ഭവൻ അച്ചുതൻ പിള്ളയുടെ മകൻ ബാബു (55) തൂങ്ങി മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടു കൂടി ബാബു അയാൾ താമസിക്കുന്ന വീട്ടിൽ സാരിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ബാബുവും ഭാര്യയും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൻ ദീപു മോൻ (30) ബുദ്ധിമാന്ദ്യം ഉള്ള യുവാവാണ്. ദീപുമോൻ വല്ലപ്പോഴും സെക്യൂരിറ്റി ജോലിക്ക് പോകാറുണ്ട്. മരിച്ച ബാബു തട്ടിന്റെ പണി ആണ് ചെയ്തിരുന്നത്. ഇയാൾ മദ്യപാനിയാണ്. ബാബു, മകൻ ദീപുവുമായി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. അതു കാരണം ഭാര്യ രണ്ടു മാസമായി മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഒറ്റക്കായ മനോവിഷമത്തിലായിരിക്കണം അയാൾ ആത്മഹത്യ ചെയ്തതെന്ന് മംഗലാപുരം പോലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.</p>
Hanged to death
0 Comments