പെരുമാതുറ: നവവരന്റെ മതദേഹം കായലിൽ കണ്ടെത്തി. കഠിനംകുളം മര്യനാട് ചർച്ചിന് സമീപം ജിസ്ന ഹൗസിൽ അരുൽദാസിന്റെ മകൻ സജിന്റെ (29) മൃതദേഹമാണ് ഇന്നലെ വൈകിട്ട് 5-30 നു കണ്ടെത്തിയത്. കഴിഞ്ഞ മാസം 29 നാണ് ഇയാൾ വിവാഹിതനായത്.മര്യനാട് സ്വദേശിനിയായ അദ്ധ്യാപികയായിരുന്നു വധു. പുതുവത്സര തലേന്ന് 7 മണിയോടു കൂടി പുറത്ത് പോയതാണ് സജിൻ. മാടൻവിള പാലത്തിന് മുകളിൽ നിന്നും സജിൻ കായലിൽ ചാടിയതായി ദൃസാക്ഷികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കഠിനംകുളം പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ഇന്നലെ മാടൻവിള-അഴൂർ കടവ് പാലത്തിനു സമീപമുള്ള കായലിൽ നിന്നും മുതദേഹം കണ്ടെത്തുകയായിരുന്നു.
Newly wedded Groom's dead body found in lake.
0 Comments