കഴക്കൂട്ടം: കഴക്കൂട്ടം രാഗം ആഡിറ്റോറിയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ സ്കൂട്ടറിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ കുഴഞ്ഞു വീണു മരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച 3 മണിക്കു കണിയാപുരത്ത് മലേഷ്യൻ ഗോൾഡ് സൂക്കിനു സമീപം വെച്ചാണ് സംഭവം. പള്ളിപ്പുറം തോട്ടുംമുഖം ശിവപ്രസാദത്തിൽ ആർ. മോഹനൻ(60) ആണ് മരിച്ചത്. സ്കൂട്ടർ മറിഞ്ഞ് ഒപ്പം യാത്ര ചെയ്തിരുന്ന സെക്യൂരിറ്റിയായ സഹജോലിക്കാരന് റോഡിൽ വീണ് നിസാര പരിക്കേറ്റു. പള്ളിപ്പുറം സി.ആർ.പി.എഫിനടുത്ത് താമസിക്കുന്ന ദിവാകരനാണ് മോഹനനോടൊപ്പം സ്കൂട്ടറിലുണ്ടായിരുന്നത്.മൂന്ന് മാസം മുമ്പ് കണിയാപുരത്ത് വച്ച് സ്കൂട്ടറിടിച്ച് മോഹന് പരിക്കേറ്റിരുന്നു. വീണ്ടും ജോലിക്ക് പോയി തുടങ്ങിയത് അടുത്തിടെയാണ്. ഭാര്യ വത്സല, മക്കൾ: ശ്രീദേവി, ശ്രീലത, ശ്രീലേഖ, മരുമക്കൾ: മണികണ്ഠൻ, രാജേഷ്, പരേതനായ സുരേഷ് കുമാർ. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
Security Guard of Raagam Auditorium fainted to death on his way back after duty
0 Comments