http://www.kazhakuttom.net/images/news/news.jpg
Obituary

Technopark innoval Digital Solution employee died in accident


കഴക്കൂട്ടം: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാട്ടാക്കട കുറ്റിച്ചൽ മേലേമുക്ക് ജുമാൻ മൻസിലിൽ സുലൈമാൻ കുഞ്ഞിന്റെയും നജുമ ബീഗത്തിന്റെയും മകൻ റാഫിബ് എസ് ജുമാൻ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8:45 കാട്ടായിക്കോണം നരിക്കൽ ജംഗ്ഷനിൽ വെച്ചാണ് അപകടം. പോത്തൻകോട് നിന്നും വെട്ടു റോഡ് ഭാഗത്തേക്ക് വന്ന റാഫിബ് ഓടിച്ചിരുന്ന മോട്ടോർ സൈക്കിളും എതിർ ദിശയിൽ നിന്നും വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ അഘാതത്തിൽ ഗുരുതര പരിക്കേറ്റ റാഫിബിനെ മെഡിക്കൾ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെക്നോപാർക്ക് തേജസ്വിനി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇന്നോവൽ ഡിജിറ്റൽ സൊല്യൂഷൻ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച റാഫിബ്. വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ഇതേ കമ്പനിയിൽ ജീവനക്കാരി റഹിയ എസ് ജുമാൻ ഏക സഹോദരിയാണ്.

Technopark innoval Digital Solution employee died in accident

0 Comments

Leave a comment