താനൂരിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു; ശര...
ഇന്നലെ വൈകിട്ട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ പൊലീസ് സർജൻ ഡോ.ഹിതേഷ് ശങ്കറിന്റെ മേൽനോട്ടത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് താമിറിന്റെ പുറത്ത് മർദനമേറ്റ പാടുകളുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വിശദമായ പരിശോധന വേണമെന്ന് പൊലീസിനെ അറിയിച്ചതായാണ് വിവരം. രാസപരിശോധനാ ഫലം വന്ന ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ.
