കഴക്കൂട്ടം; തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും മോഷണം. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനും നികുഞ്ചം അപ്പാർട്ട്മെന്റിനും സമീപത്തുള്ള കടയുടെ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത്. ദേശീയപാത സർവീസ് റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന കേക്ക് ഷോപ്പിലും പിസ ഷോപ്പിലുമാണ് മോഷണം നടന്നത്.

ഇന്ന് വെളുപ്പിന് നാലു മണിയോടെയായിരുന്നു മോഷണം. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് കേക്ക് ഷോപ്പിൻ്റെ പൂട്ടും ഗ്ലാസും തകർത്ത് അകത്തു കയറി മോഷണം നടത്തിയത്. കൂടാതെ മേശയിലുണ്ടായിരുന്ന 5,400 രൂപയും ഒരു ഫോണും മോഷ്ടാക്കൾ കൊണ്ടുപോയതായി പോലീസ് പറഞ്ഞു.
കടയിലുണ്ടായിരുന്ന കേക്കുകൾ നശിപ്പിച്ചതായും 30,000 ത്തോളം രൂപ നഷ്ടം വരുത്തിയതായും കടയുടമ പറഞ്ഞു. കടയ്ക്കകത്തു നിന്ന് കേക്കു കഴിച്ചതു കൂടാതെ മോഷണം നടത്തി തിരികെ പോകുമ്പോൾ ഒരു കേക്കുമെടുത്താണ് മോഷ്ടാക്കൾ കടന്നത്.
സി.സി ടി.വിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും ഒരു യുവാവും യുവതിയുമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സമീപത്തെ പിസാ ഷോപ്പിൻ്റെ പൂട്ട് തകർത്ത് അകത്തു കയറിയെങ്കിലും പ്രാഥമികമായി ഒന്നും മോഷണം പോയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്
ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിലാണ് സമീപ പ്രദേശത്തുള്ള ഒരു വീട്ടിൽ രാത്രി ആളില്ലാതിരുന്ന നേരം ജനൽ കമ്പി വളച്ച് അകത്തു കയറി ഒന്നര പവൻ സ്വർണ്ണവും 500 രൂപയും മോഷ്ടിച്ചു കടന്നു കളഞ്ഞത്.
ഇന്ന് വെളുപ്പിന് നാലു മണിയോടെയായിരുന്നു മോഷണം. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് കേക്ക് ഷോപ്പിൻ്റെ പൂട്ടും ഗ്ലാസും തകർത്ത് അകത്തു കയറി മോഷണം നടത്തിയത്





0 Comments