/uploads/news/news_കല്ലമ്പലം_പുന്നോട്_'മസ്ജിദ്_അൽ_ഹിക്മ'_ഉദ..._1771307292_5383.jpg
Events

കല്ലമ്പലം പുന്നോട് 'മസ്ജിദ് അൽ ഹിക്മ' ഉദ്ഘാടനം ചെയ്തു


കല്ലമ്പലം: കല്ലമ്പലം, പുന്നോട് പുതുതായി പണികഴിപ്പിച്ച 'മസ്ജിദ് അൽ ഹിക്മ' ഉദ്ഘാടനം ചെയ്തു. അസർ നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബുല്ലത്തീഫ് മദനി മസ്ജിദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ വിസ്‌ഡം കല്ലമ്പലം യൂണിറ്റ് പ്രസിഡന്റ് ഫസലുദ്ധീൻ പുന്നോട് അധ്യക്ഷനായി. വർക്കല എം.എൽ.എ അഡ്വ.വി.ജോയ് മുഖ്യാതിഥിയായിരുന്നു. 

എം.എസ്.കെ തങ്ങൾ, നാവായിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എ.ജെ.ജിഹാദ്, നാവായിക്കുളം ഗ്രാമപഞ്ചായത്തംഗങ്ങളായ എം.നജീം, ഷെറിൻ, വിസ്‌ഡം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, സെക്രട്ടറി നസീർ മുള്ളിക്കാട്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് നസീർ ആലംകോട്‌, വിസ്‌ഡം യൂത്ത് സംസ്ഥാന സമിതിയംഗം എ.പി.മുനവ്വർ സ്വലാഹി, ജില്ലാ പ്രസിഡന്റ് അർശദ് അൽ ഹികമി, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സൽമാനുൽ ഫാരിസ് സ്വലാഹി, മുഹമ്മദ് ഷാ അൽ ഹികമി എന്നിവർ സംസാരിച്ചു.  വിസ്‌ഡം കല്ലമ്പലം യൂണിറ്റ് സെക്രട്ടറി ഹാഫിസ് സൈഫർ സ്വാഗതവും, വിസ്‌ഡം യൂത്ത് യൂണിറ്റ് സെക്രട്ടറി സമീർ കല്ലമ്പലം നന്ദിയും പറഞ്ഞു.

അസർ നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബുല്ലത്തീഫ് മദനി മസ്ജിദ് ഉദ്ഘാടനം ചെയ്തു

0 Comments

Leave a comment