/uploads/news/news_റമദാൻ_'തർബിയ_യുവജന_സംഗമം'_ഞായറാഴ്ച_1771584096_3552.jpg
Events

റമദാൻ 'തർബിയ യുവജന സംഗമം' ഞായറാഴ്ച


തിരുവനന്തപുരം : റമദാൻ കാല പ്രവർത്തനങ്ങളുടെ ഭാഗമായി വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന ജില്ലാ 'തർബിയ' സംഗമം ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ മുതൽ ആറ്റിങ്ങൽ ആലംകോട്‌ ഹാരിസൺസ് പ്ലാസയിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമം നോമ്പ് തുറയോടെ അവസാനിക്കും.

 

പുണ്യങ്ങളുടെ പൂക്കാലമായ റമദാനിൽ യുവാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് നൂറ് കണക്കിന് യുവാക്കൾ സംഗമിക്കും. ജീവിത വിശുദ്ധിയും, സൂക്ഷ്മതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള യുവാക്കളെ വാർത്തെടുക്കാൻ ലക്ഷ്യം വച്ചുള്ള പരിപാടിയിൽ അബ്ദുറഹ്‌മാൻ ചുങ്കത്തറ, അംജദ് മദനി, ഷംജാസ് കെ അബ്ബാസ്, അവാം സുറൂർ, തംജീദ് അൽ ഹികമി, ആസിഫ് അൽ ഹികമി, മുഹമ്മദ് ഷാ അൽ ഹികമി, അസീൽ അൽ ഹികമി, ലുബൈബ്, മുഹമ്മദ് ഷാൻ സലഫി, അൻസാറുദ്ധീൻ സ്വലാഹി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് അർശദ് അൽ ഹികമിയും സെക്രട്ടറി ഹാറൂൺ വള്ളക്കടവും അറിയിച്ചു.

ജില്ലാ 'തർബിയ' സംഗമം ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ മുതൽ ആറ്റിങ്ങൽ ആലംകോട്‌ ഹാരിസൺസ് പ്ലാസയിൽ നടക്കും.

0 Comments

Leave a comment