തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറ...
കണിയാപുരത്ത് നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് ബന്ധുവിനൊപ്പം ആക്ടിവ സ്‌കൂട്ടറില്‍ (KL16Z3735) പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു റുക്സാന. പുറകെ എത്തിയ ടിപ്പർ ലോറി (KL24H7798) അമിത വേഗത്തിൽ മറികടക്കുന്നതിനിടയിൽ സ്കൂട്ടറിൽ തട്ടി.ഇതോടെ സ്കൂട്ടറിന് പുറകിലിരുന്ന റുക്സാന ടിപ്പർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.
