തിരുവനന്തപുരം: കൊവിഡ് വാക്സിനേഷൻ ഫൈനൽ സർട്ടിഫിക്കറ്റിൽ ഒന്നാം ഡോസിന്റെയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട സർട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്സിൻ എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്. ഇതു കൂടാതെ പല കാരണങ്ങൾ കൊണ്ട് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റ് പറ്റിയവർക്ക് തെറ്റ് തിരുത്താനും സാധിക്കും. സർട്ടിഫിക്കറ്റിലെ വിവിധ പ്രശ്നങ്ങൾ കാരണം പ്രത്യേകിച്ചും വിദേശത്ത് പോകുന്നവർ അടക്കം നിരവധി പേരാണ് ബുദ്ധിമുട്ടനുഭവിച്ചിരുന്നത്. കോവിൽ വെബ്സൈറ്റിൽ ലഭ്യമായിരുന്ന സർട്ടിഫിക്കറ്റിൽ ഇവയില്ലാത്തതിനാൽ സംസ്ഥാനം സ്വന്തം നിലയ്ക്ക് പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ളവ വച്ചുള്ള സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇപ്പോൾ കോവിൻ വെബ്സൈറ്റിൽ നിന്നു തന്നെ ഈ സർട്ടിഫിക്കറ്റിൽ തിരുത്ത് വരുത്താനും പാസ്പോർട്ട് നമ്പർ ചേർക്കാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തെറ്റ് തിരുത്താൻ ഒരേയൊരു അവസരം മാത്രമേയുള്ളു. അതിനാൽ കൊവിഡ് സർട്ടിഫിക്കറ്റിലെ തെറ്റു തിരുത്തുന്നവർ വളരെ സൂക്ഷ്മതയോടെ തന്നെ ചെയ്യണം. ഇപ്പോഴുള്ള അവസരം വളരെ ശ്രദ്ധിച്ച് വിനിയോഗിക്കുക. ഇനിയും തെറ്റുപറ്റിയാൽ പിന്നെ ഒന്നും ചെയ്യാനുള്ള അവസരം ലഭ്യമല്ല. സർട്ടിഫിക്കറ്റിൽ തെറ്റുതിരുത്തുന്ന വിധം:- ആദ്യമായി കോവിൽ വെബ്സൈറ്റിലെ (https://selfregistration.cowin.gov.in) എന്ന ലിങ്കിലേക്ക് പോകുക. വാക്സിനേഷനായി രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പർ നൽകി ഗെറ്റ് ഒ.ടി.പി ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ഒ.ടി.പി നമ്പർ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ലഭ്യമാവുന്നു. തുടർന്ന് സർട്ടിഫിക്കറ്റിൽ തെറ്റുപറ്റിയവർ വലതു വശത്ത് മുകളിൽ കാണുന്ന റെയ്സ് ആൻ ഇഷ്യുവിൽ (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ്, മെർജ് മൈ മൾട്ടിപ്പിൾ ഡോസ്, ആഡ് മൈ പാസ്പോർട്ട് ഡീറ്റയിൽസ്, റിപ്പോർട്ട് അൺനോൺ മെമ്പർ രജിസ്ട്രേഡ് തുടങ്ങിയ ഓപ്ഷനുകൾ കാണിക്കും. 2) സർട്ടിഫിക്കറ്റിൽ തെറ്റ് തിരുത്താൻ:- പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐ.ഡി നമ്പർ എന്നിവ തിരുത്താൻ കറക്ഷൻ ഇപ മൈ സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകൾ വരുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. 3) വെവ്വേറെ രണ്ട് ആദ്യ ഡോസ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ:- രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചവർ ഫൈനൽ സർട്ടിഫിക്കറ്റിനായി മെർജ് മൈ മൾട്ടിപ്പിൾ ഡോസിൽ ക്ലിക്ക് ചെയ്ത ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യേണ്ടതാണ്. 4) പാസ്പോർട്ട് നമ്പർ ചേർക്കാൻ :- ആഡ് മൈ പാസ്പോർട്ട് ഡീറ്റയിൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പാസ്പോർട്ട് നമ്പർ തെറ്റാതെ ചേർക്കേണ്ടതാണ്. 5) മറ്റൊരാൾ നമ്മുടെ നമ്പരിൽ രജിസ്റ്റർ ചെയ്താൽ:- നമ്മുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ആരെങ്കിലും സർട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീറ്റൈൽസിൽ കാണിച്ചാൽ റിപ്പോർട്ട് അൺ നോൺ മെമ്പർ രജിസ്ട്രേഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാവുന്നതാണ്. 6) ബാച്ച് നമ്പരുള്ള ഫൈനൽ സർwട്ടിഫിക്കറ്റ് ലഭിക്കാൻ:- വാക്സിൻ നൽകിയ തീയതിയും ബാച്ച് നമ്പരും ഉള്ള ഫൈനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കോവിൽ വെബ്സൈറ്റിലെ (https://selfregistration.cowin.gov.in) എന്ന ലിങ്കിൽ കയറി ഒ.ടി.പി നമ്പർ നൽകി വെബ് സൈറ്റിൽ കയറുക. അപ്പോൾ അക്കൗണ്ട് ഡീറ്റൈൽസിൽ രജിസ്റ്റർ ചെയ്തവരുടെ പേര് വിവരങ്ങൾ കാണിക്കും. അതിന് വലതു വശത്തായി കാണുന്ന സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിന് മറ്റ് വിവരങ്ങൾ നൽകേണ്ടതില്ല. ഒരു മൊബൈൽ നമ്പരിൽ നിന്നും 4 പേരെ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. അതിനാൽ നാലു പേരുടേയും വിവരങ്ങൾ ഇതു പോലെ തിരുത്താനോ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനോ സാധിക്കും. സംശയങ്ങൾക്ക് ദിശ 104, 1056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തിരുത്തലും കൂട്ടിച്ചേർക്കലുകളും സാധ്യം.അവസരം ഒരിക്കൽ മാത്രം.

_1784552042_2296.jpg)



0 Comments