തിരുവനന്തപുരം : വിസ്ഡം എജുക്കേഷൻ ബോർഡ് മദ്രസകളുടെ ജില്ലാതല കലാസാഹിത്യ മത്സരങ്ങൾ 'സർഗവസന്തം' നവംബർ 29 ഞായറാഴ്ച അമ്പലത്തറ കൊർദോവ സ്കൂളിൽ നടക്കും. മദ്രസാ തലത്തിലും കോംപ്ലക്സ് തലത്തിലും വിജയിച്ച വിദ്യാർത്ഥികളാണ് ജില്ലാതലത്തിൽ മത്സരിക്കുന്നത്.93 ഇനങ്ങളിലായി 400 ഓളം വിദ്യാർഥികളാണ് മത്സരിക്കുന്നത്. അധ്യാപകർക്കുള്ള മത്സരങ്ങളും ഇതോടൊപ്പം നടക്കും.
സർഗവസന്തം രാവിലെ 9 മണിക്ക് കേന്ദ്ര യുവജന കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്ര മുൻ ഡെപ്യൂട്ടി ഡയറക്ടർ ബി.അലി സാബ്രിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ മദ്രസാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനാവും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, സെക്രട്ടറി നസീർ മുള്ളിക്കാട്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അർശദ് അൽ ഹികമി, സെക്രട്ടറി ഹാറൂൺ വള്ളക്കടവ്, വിസ്ഡം സ്റ്റുഡൻസ് ജില്ലാ സെക്രട്ടറി ഷാമിൽ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാതല വിജയികൾ ഡിസംബർ 26, 27 തീയതികളിൽ കാസർഗോഡ് നടക്കുന്ന സംസ്ഥാന സർഗവസന്തത്തിൽ പങ്കെടുക്കും.
വിസ്ഡം ജില്ലാ സർഗവസന്തം ഞായറാഴ്ച





0 Comments