/uploads/news/news_ദേശീയ_മലയാളവേദി_വായനാ_ദിനാഘോഷം_1781971748_7160.jpg
Events

ദേശീയ മലയാളവേദി വായനാ ദിനാഘോഷം


തിരുവനന്തപുരം: ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച വായനാ ദിനാഘോഷം മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ആർ.ജെ.ഡി (മൈനോറിറ്റി സെൽ) ദേശീയ ജനറൽ സെക്രട്ടറിയും, കെ.ഡി.ഓയുടെയും, ദേശീയ മലയാള വേദിയുടെയും ചെയർമാനുമായ നൗഷാദ് തോട്ടിൻകര മുഖ്യപ്രഭാഷണം നടത്തി.

വായനാദിന സന്ദേശ കാർഡും, മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ ആത്മകഥയായ വിങ്സ് ഓഫ് ഫയർ എന്ന പുസ്തകവും മുൻ എം.പി പന്ന്യന്‍ രവീന്ദ്രനിൽ നിന്ന് നൗഷാദ് തോട്ടിൻകര ഏറ്റുവാങ്ങി. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്  ഡോ. ഗീതാ ഷാനവാസ് സ്വാഗതവും, ദേശീയ മലയാള വേദി വർക്കിംഗ് പ്രസിഡന്റ് എം.എച്ച്.സുലൈമാൻ കൃതജ്ഞതയും പറഞ്ഞു.

ചലച്ചിത്ര നടൻ സത്യൻ, ഗാനരചയിതാവ്  പൂവച്ചൽ ഖാദർ എന്നിവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് അവരുടെ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി മുപ്പതോളം ഗായകർ പങ്കെടുത്ത സ്മൃതി ഗാനസന്ധ്യ പിന്നണി ഗായകൻ അലോഷ്യസ് പെരേര ഉദ്ഘാടനം ചെയ്തു. കാഥികനും, ചലച്ചിത്ര നടനുമായ വഞ്ചിയൂർ പ്രവീൺ കുമാർ, ഫിലിം പി.ആർ.ഓ അജയ് തുണ്ടത്തിൽ, എഴുത്തുകാരി ഷംസ് ആബ്ദീൻ, മാധ്യമ പ്രവർത്തകൻ ദൗലത്ത് ഷാ, ട്രഷറർ എം.എസ്.ഗാലിഫ്, വനിതാ വിഭാഗം പ്രസിഡന്റ് ശോഭാ കുമാർ, കൺവീനർ യാസ്മിൻ, ജനറൽ സെക്രട്ടറി ഷൈൻ, ബാല വിഭാഗം പ്രസിഡന്റ് ഷീജ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. 60 തവണ രക്തദാനം നൽകിയ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എസ്.വിനയചന്ദ്രൻ നായർ, സപ്തതി ആഘോഷിക്കുന്ന മുതിർന്ന ഗായകൻ ചന്ദ്രശേഖർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

വായനാദിന സന്ദേശ കാർഡും, മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ ആത്മകഥയായ വിങ്സ് ഓഫ് ഫയർ എന്ന പുസ്തകവും മുൻ എം.പി പന്ന്യന്‍ രവീന്ദ്രനിൽ നിന്ന് നൗഷാദ് തോട്ടിൻകര ഏറ്റുവാങ്ങി

0 Comments

Leave a comment