/uploads/news/news_'നന്മ'_കരിച്ചാറ_7-ാമത്_വാർഷികാഘോഷവും_പ്ര..._1785462419_9892.jpg
Events

'നന്മ' കരിച്ചാറ 7-ാമത് വാർഷികാഘോഷവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു


കണിയാപുരം; തിരുവനന്തപുരം: നന്മ കരിച്ചാറയുടെ ആഭിമുഖ്യത്തിൽ ഏഴാമത് വാർഷികാഘോഷവും, വിദ്യാഭ്യാസ അവാർഡ് വിതരണവും, പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. മുരുക്കുംപുഴ ചെറുകായൽക്കര ഏഞ്ചൽ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. നന്മ കരിച്ചാറ പ്രസിഡന്റ് എ.ഫൈസലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. 

നന്മ കരിച്ചാറ ജനറൽ കൺവീനർ എ.കെ.ഷാജി ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി അഷ്റഫ് റോയൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മാഹാണി ജസീം, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ്, പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ, കരിച്ചാറ നാദർഷ എന്നിവർ സംസാരിച്ചു. താഹിർ ഹാജി,  സുൽഫിക്കർ, റസീഫ് ,ഗസ്നഫർ, മനാഫ് മണപ്പുറം, ഷംനാദ് ചെറുകയൽക്കര, നൗഷാദ്, ഷംനാദ് വരിക്കുമുക്ക്, ഷംനാദ് ചിറ്റൂപറമ്പിൽ, നിസാറുദ്ദീൻ എം.പി, ബിജൂർ റസാഖ് , ഷാഫി, ജസീം , റാഫി  തുടങ്ങിയവർ പങ്കെടുത്തു.

നന്മ കരിച്ചാറ പ്രസിഡന്റ് എ.ഫൈസലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി

0 Comments

Leave a comment