കാര്യവട്ടം; കഴക്കൂട്ടം: കാര്യവട്ടം ഗവൺമെന്റ് കോളേജ് എൻ.എസ്.എസ് (NSS) യൂണിറ്റിന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ നടത്തിവന്ന വാഴകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. 'EWYL' (Earn While You Learn) പദ്ധതിയുടെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ ക്യാമ്പസിൽ ഈ കൃഷി വിജയകരമായി പൂർത്തിയാക്കിയത്.

ക്യാമ്പസിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഗണേഷ് എം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ടീന മാത്യു, എൻ.എസ്.എസ്. കോർഡിനേറ്റർ ഡോ. പ്രദീപ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനൊപ്പം പഠനത്തോടൊപ്പം വരുമാനവും എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ അധ്യാപകരും നിരവധി എൻ.എസ്.എസ് വളന്റിയർമാരും പങ്കെടുത്തു.
EWYL' (Earn While You Learn) പദ്ധതിയുടെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ ക്യാമ്പസിൽ ഈ കൃഷി വിജയകരമായി പൂർത്തിയാക്കിയത്




0 Comments