തിരുവനന്തപുരം: കേരളത്തിലെ ഐടി, ഐടി അധിഷ്ഠിത കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) 2026 / 2028 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജിടെക്കിന്റെ ചെയര്‍മാനായി കാല്‍പൈന്‍ ഗ്രൂപ്പ് സിഇഒ ജിജോ ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. സോഫ്റ്റ് നോഷന്‍സ് ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ റോണി സെബാസ്റ്റ്യന്‍ ആണ് സെക്രട്ടറി.
ജിടെക്കിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍:- ബാസ് മണ്ണാറശാല (ട്രാവന്‍കൂര്‍ അനലിറ്റിക്സ്), ദീപു എസ് നാഥ് (ടെക്ഫയ ഇന്നൊവേഷന്‍സ്), ഫിന്നി മാത്യൂസ് (ക്വാഡന്‍സ്), ഗീതു ശിവകുമാര്‍ (പാസെക്സല് ഐടി സൊല്യൂഷന്‍സ്), ഹരിപ്രസാദ് കൃഷ്ണപിള്ള (എച്ച് ആന്‍ഡ് ആര് ബ്ലോക്ക്), ഹരീഷ് മോഹന്‍ (വര്‍ക്ക്പ്ലേസ് ഇന്നൊവേഷന്‍സ്), മനോജ് നിര്‍മ്മല സുകുമാരന്‍ (ഇഎസ് സി യൂട്ടിലിറ്റീസ് സര്‍വീസസ്), മനു മാധവന് (ഡിക്യൂബ് എഐ), മാത്യു ചെറിയാന് (സെക്കാറ്റോ സോഫ്റ്റ്വെയര് സൊല്യൂഷന്‍സ്), രഞ്ജിത്ത് ബാലന് (ഡൗട്ട്ബോക്സ് എഡ്യൂടൈന്മെന്റ്), ടിന ജെയിംസ് (റെവൈറി ഗ്ലോബല്‍), അരുണ്‍ നാരായണ്‍ തെക്കേതില്‍ (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്), ജീന വഹീദ് (ഫേസസ് ഇന്ത്യ ടെക്നോളജി), ജയഷ് പുതുപ്പറമ്പില്‍ (സീറോണ്‍ കണ്‍സള്‍ട്ടിംഗ്), ലവ്ജിന്‍ ജോണ്‍ (ക്യുബ്റ്റ് ടെക്നോ), നിധിന് ബേബി (2ബേസ് ടെക്നോളജീസ്), വെങ്കിടേഷ് ത്യാഗരാജന് (കാബോട്ട് ടെക്നോളജി), അബ്ദുള്‍ ഗഫൂര്‍ കെവി (ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്സ് സൊല്യൂഷന്‍സ്).
കൂട്ടായ്മയിലെ മറ്റ് കമ്പനികളെ സഹായിക്കുന്നതിലുള്ള പ്രതിബദ്ധത പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ബിസിനസ് പ്രോസസ് മാനേജ്മെന്റിന്റെ (ബിപിഎം) സഹകരണ സ്ഥാപനമാണ് ജിടെക്. ലോകമെമ്പാടുമുള്ള ഐടി, ടെക്നോളജി കമ്പനികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന് ഇത് വേദിയൊരുക്കുന്നു.
ജിടെക്കിന്റെ ചെയര്‍മാനായി കാല്‍പൈന്‍ ഗ്രൂപ്പ് സിഇഒ ജിജോ ജോണിനെയും സെക്രട്ടറിയായി സോഫ്റ്റ് നോഷന്‍സ് ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ റോണി സെബാസ്റ്റ്യനെയും തെരഞ്ഞെടുത്തു





0 Comments