കഴക്കൂട്ടം; തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാതൃകാ വാർഡുകൾക്കായി മുൻകൈ എടുക്കുമെന്ന് കഴക്കൂട്ടം എം.എൽ.എ വി.മുരളീധരൻ പറഞ്ഞു. കഴക്കൂട്ടം നിയമസഭാ മണ്ഡല പരിധിയിൽ വരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളേജിലെ രണ്ട് വാർഡുകളാണ് നവീകരിച്ചെടുത്ത് മാതൃകാ വാർഡുകളാക്കുന്നത് പരിഗണനയിലെന്ന് എംഎൽഎ പറഞ്ഞു.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സി.ജി.ജയചന്ദ്രനുമായും ഡോക്ടർമാരുമായും വി.മുരളീധരൻ ആശയവിനിമയം നടത്തി. ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ട ഉപകരണങ്ങളെക്കുറിച്ചും എംഎൽഎ
സൂപ്രണ്ടിനോട് ചോദിച്ചറിഞ്ഞു.
തുടർന്ന് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റന്റ് എൻജിനീയറേയും നേരിൽ കണ്ടു. രോഗികളുടെ കൂട്ടിരിപ്പുകാരോടും എം.എൽ.എ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
മെഡിക്കൽ കോളേജിലെ രണ്ട് വാർഡുകളാണ് നവീകരിച്ചെടുത്ത് മാതൃകാ വാർഡുകളാക്കുന്നത് പരിഗണനയിലെന്ന് എംഎൽഎ പറഞ്ഞു.


_നേമം_അസംബ്..._1774134812_9925.jpg)


0 Comments