/uploads/news/news_സ്വച്ഛ്_ഭാരത്_അഭിയാൻ_വി.മുരളീധരൻ_എംഎൽഎ_ഉ..._1781707680_7011.jpg
POLITICS

സ്വച്ഛ് ഭാരത് അഭിയാൻ വി.മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു


കഴക്കൂട്ടം: നരേന്ദ്രമോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കഴക്കൂട്ടം വില്ലേജ് ഓഫീസിന് മുന്നിൽ ബിജെപി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വച്ഛ് ഭാരത് അഭിയാൻ വി.മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി ബിജെപി പ്രവർത്തകർ കഴക്കൂട്ടം വില്ലേജ് ഓഫീസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കഴക്കൂട്ടം മണ്ഡലം അധ്യക്ഷനും ആറ്റിപ്ര കൗൺസിലറുമായ സുനിൽ എസ്.എസ്, സൈനിക സ്കൂൾ വാർഡ് കൗൺസിലർ സുദേവൻ നായർ, ഞാണ്ടൂർക്കോണം വാർഡ് കൗൺസിലർ പ്രദീപ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി മണികണ്ഠൻ, ഉണ്ണി, മഹിളാമോർച്ച അധ്യക്ഷ ലീന മോഹൻ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി ബിജെപി പ്രവർത്തകർ കഴക്കൂട്ടം വില്ലേജ് ഓഫീസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

0 Comments

Leave a comment