/uploads/news/news_മയങ്ങില്ല_കേരളം_ആക്കുളത്ത്_റിലാക്സ്_പദ്ധ..._1790716401_8013.jpg
NEWS

മയങ്ങില്ല കേരളം ആക്കുളത്ത് റിലാക്സ് പദ്ധതിക്ക് തുടക്കമായി


ആക്കുളം: എക്സൈസ് വകുപ്പ് നടത്തി വരുന്ന ഓപ്പറേഷൻ തണ്ടറിന്റെ  ഭാഗമായിട്ടുള്ള റിലാക്സ് പദ്ധതിക്ക് ആക്കുളത്ത് തുടക്കമായി. സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന പരിപാടിയിൽ കഴക്കൂട്ടം എക്സൈസ് റേഞ്ച് പരിധിയിൽപ്പെട്ട ആക്കുളം പാർക്കിനോടനുബന്ധിച്ചുള്ള റിലാക്സ് പദ്ധതിയുടെ ഉദ്ഘാടനം വി.മുരളീധരൻ എം.എൽ.എ നിർവഹിച്ചു.

മയങ്ങില്ല കേരളം എന്ന സന്ദേശമുയർത്തി ഉപയോഗശൂന്യമായിക്കിടക്കുന്ന പൊതു ഇടങ്ങൾ വൃത്തിയാക്കി ലഹരി വിമുക്തമാക്കി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കി റിലാക്സ് കേന്ദ്രങ്ങളാക്കി മാറ്റുന്നതാണ് പദ്ധതി.

സമൂഹത്തിന് വരാൻ താല്പര്യമുള്ള സ്ഥലമാണ് ആക്കുളം പാർക്കും ചുറ്റുമുള്ള പ്രദേശവുമെന്ന് വി.മുരളീധരൻ എംഎൽഎ പറഞ്ഞു. അനുയോജ്യമായ സാഹചര്യമൊരുങ്ങിയാൽ നല്ലൊരു ഇടമായി ഇവിടം മാറുമെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദമായ അന്തരീക്ഷം, അനുയോജ്യമായ സാഹചര്യം, സുരക്ഷിതത്വം എന്നിവ എല്ലാവരെയും ആകർഷിക്കുകുന്നും അദ്ദേഹം എംഎൽഎ പറഞ്ഞു.

കഴക്കൂട്ടം എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ കിംസ് ആശുപത്രിയുടെയും കൗൺസിലർമാരുടെയും  സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കുഴിവിള കൗൺസിലർ രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. ആക്കുളം വാർഡ് കൗൺസിലർ അഡ്വ. പി.എസ്.മിനി, കിംസ് സി.എസ്.ആർ മാനേജർ  ഫിറോസ്, വിമുക്തി അസി. എക്സൈസ് കമ്മീഷണർ സന്തോഷ് കുമാർ, തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ർ എം.റെജിലാൽ   എക്സൈസ് ഇൻസ്പെക്ടർ ജി.ഫെമിൻ തുടങ്ങിയവർ സംസാരിച്ചു.

മയങ്ങില്ല കേരളം എന്ന സന്ദേശമുയർത്തി ഉപയോഗശൂന്യമായിക്കിടക്കുന്ന പൊതു ഇടങ്ങൾ വൃത്തിയാക്കി ലഹരി വിമുക്തമാക്കി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കി റിലാക്സ് കേന്ദ്രങ്ങളാക്കി മാറ്റുന്നതാണ് പദ്ധതി.

0 Comments

Leave a comment