കഴക്കൂട്ടം; തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) സന്ദീപ് കുമാര്‍ ഐ.എ.എസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മുന്‍ സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.)ക്ക് പകരമാണ് സന്ദീപ് കുമാര്‍ ഐ.എ.എസ് ചുമതലയേല്‍ക്കുക.
നിലവില്‍ കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ (കെ.എസ്.ഐ.ടി.എം) ഡയറക്ടറായ സന്ദീപ് കുമാര്‍ ടെക്നോപാര്‍ക്കിൻ്റെ സി.ഇ.ഒയുടെ അധിക ചുമതല കൂടിയാണ് വഹിക്കുക.
കേരള കേഡറിലെ 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് സന്ദീപ് കുമാര്‍. കെ.എസ്.ഐ.ടി.എം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൈബര്‍ സുരക്ഷാ പ്രതിരോധ സംവിധാനങ്ങള്‍, ഡിജിറ്റല്‍ മേഖലയിലെ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, റെസ്പോന്സിബിള് എഐ അഡോപ്ഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്.
തലശ്ശേരി സബ് കളക്ടറായിരിക്കെ സന്ദീപ് കുമാര്‍ ഐ.എ.എസ് 2024 ലെ മികച്ച സബ് കളക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരത്തിന് അദ്ദേഹം അര്‍ഹനായിരുന്നു.
തലശ്ശേരി സബ് കളക്ടറായിരിക്കെ സന്ദീപ് കുമാര്‍ ഐ.എ.എസ് 2024 ലെ മികച്ച സബ് കളക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരത്തിന് അര്‍ഹനായിരുന്നു





0 Comments