/uploads/news/news_വേളി_സെൻറ്_തോമസ്_ദേവാലയത്തിൽ_വിവാഹ_വാർഷി..._1770631509_9723.jpg
DEVOTIONAL

വേളി സെൻറ് തോമസ് ദേവാലയത്തിൽ വിവാഹ വാർഷികത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരെ ആദരിച്ചു


വേളി; തിരുവനന്തപുരം: വിശുദ്ധ അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർത്ഥാടന കേന്ദ്രമായ വേളി സെൻ്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുന്നാളിനോടനുബന്ധിച്ച് ഫെബ്രുവരി എട്ടാം തീയതി ഞായറാഴ്ച കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വയോജന സംഗമവും വിവാഹ വാർഷികത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കുകയും ചെയ്തു. 

രാവിലെ 11:00 മണിക്ക് ജൂബിലി ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ലെനിൻ രാജ് മുഖ്യ കാർമികത്വം നിർവഹിച്ച സമൂഹ ദിവ്യബലിയിൽ സെൻ്റർ ഫോർ എക്സലെൻസ് അസിസ്റ്റൻറ് ഡയറക്ടർ റവ. ഫാദർ ഇമ്മാനുവൽ വചന പ്രഘോഷണം നടത്തി. സമൂഹ ദിവ്യബലിയെ തുടർന്ന് വയോജന സംഗമവും ദമ്പതിമാരെ ആദരിക്കൽ ചടങ്ങും നടന്നു. ചടങ്ങിൽ മൊത്തം 40 ദമ്പതിമാരെ ആദരിച്ചു.

സമൂഹ ദിവ്യബലിയെ തുടർന്ന് വയോജന സംഗമവും ദമ്പതിമാരെ ആദരിക്കൽ ചടങ്ങും നടന്നു

0 Comments

Leave a comment