/uploads/news/news_വേളി_സെൻ്റ്_തോമസ്_ദേവാലയത്തിലെ_വിശുദ്ധ_അ..._1770465488_7259.jpg
DEVOTIONAL

വേളി സെൻ്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് കൊടിയേറി


വേളി; തിരുവനന്തപുരം: വിശുദ്ധ അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർത്ഥാടന കേന്ദ്രമായ വേളി സെൻ്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ടുള്ള കൊടിയേറ്റ് കർമ്മം ഫെബ്രുവരി 6 ന് നടന്നു. വൈകുന്നേരം അഞ്ചുമണിക്ക് ജപമാല, ലിറ്റിനി, നൊവേന എന്നിവയെ തുടർന്ന് വെരി. റവ. മോൺ. ഡോ. സി.ജോസഫിന്റെ മുഖ്യ കാർമികത്വം നിർവഹിച്ച സമൂഹ ദിവ്യബലിയിൽ മരിയൻ എൻജിനീയറിംഗ് കോളേജ് മാനേജർ റവ. ഡോ. ജോൺ.ഏ.ആർ വചന പ്രഘോഷണം നടത്തി. 

തുടർന്ന് അൾത്താരയിൽ നിന്നും ആശിർവദിച്ച് നൂറുകണക്കിന് ഭക്തജനങ്ങളുടെ സാനിധ്യത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി അജപാലന സമിതി പ്രത്യേകം ഒരുക്കിയ കുഞ്ഞുങ്ങൾ, കൊമ്പ്രീയ സഭാംഗങ്ങൾ, അൾത്താരപാലകർ എന്നിവർ അണിനിരന്ന പ്രദക്ഷിണം കൊടിമരത്തിന് സമീപമുള്ള കൽ കുരിശിൽ എത്തി. റവ. ഫാദർ ജോസഫ് ബാസ്റ്റിൻ, സഹവികാരി റവ. ഫാദർ ടിനു ആൽബിൻ, ബിസിസി കാർഡിനേറ്റർ ജോയി മാർഷ്യൽ, ഇടവക സെക്രട്ടറി ആന്‍സലോൺ ഡോറസ്, ട്രഷറർ ലൂക്കോസ് ലാസർ, കാൻസൺ പിരുസേന്തി, റോക്കി രാജു തുടങ്ങിയവർ തിരി തെളിയിച്ചു. 

തുടർന്ന്  ആശിർവദിച്ച കൊടി, വേളി ഇടവക വികാരി റവ. ഫാദർ ജോസഫ് ബാസ്റ്റിൻ ഉയർത്തിയത്തോടെ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് തുടക്കമായി. ഫെബ്രുവരി പതിനഞ്ചിന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ - ന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന ആഘോഷമായ പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയോട് കൂടി തിരുനാൾ സമാപിക്കും.

തിരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം ജപമാല, ലിറ്റിനി, നൊവേന, സമൂഹ ബലി എന്നിവയും ഉണ്ടായിരിക്കും. വയോജന സംഗമം, വിവാഹ വാർഷികത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കൽ, കുട്ടികളുടെ വിശ്വാസ പ്രഖ്യാപന റാലി, സ്നേഹവിരുന്ന്, ഭക്തിനിർഭരവും വർണ്ണ ശബളവുമായ തിരുസ്വരൂപ പ്രദക്ഷിണം, കലാപരിപാടികൾ എന്നിവയും തിരുനാളിന്റെ ഭാഗമായി നടത്തപ്പെടുന്നു

വിശുദ്ധ അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർത്ഥാടന കേന്ദ്രമായ വേളി സെൻ്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ടുള്ള കൊടിയേറ്റ് കർമ്മം ഫെബ്രുവരി 6 ന് നടന്നു

0 Comments

Leave a comment