/uploads/news/news_വിസ്‌ഡം_യൂത്ത്_ആദർശ_സമ്മേളനം_1771228370_2127.jpg
POLITICS

വിസ്‌ഡം യൂത്ത് ആദർശ സമ്മേളനം


ആറ്റിങ്ങൽ: വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ മണനാക്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മണനാക്ക് ജംഗ്ഷനിൽ വിസ്‌ഡം യൂത്ത് ആദർശ സമ്മേളനം നടത്തി. 

വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സൽമാനുൽ ഫാരിസ് സ്വലാഹി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്‌ഡം മണനാക്ക് യൂണിറ്റ് പ്രസിഡന്റ് ഷാനവാസ് അധ്യക്ഷനായി. 'യുക്തിവാദം ഒരു പൊളിച്ചെഴുത്ത്' എന്ന വിഷയത്തിൽ വിസ്‌ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വഫ്വാൻ ബറാമി അൽ ഹികമിയും, 'പ്രമാണങ്ങളിലേക്ക് മടങ്ങാം' എന്ന വിഷയത്തിൽ വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അർശദ് അൽ ഹികമിയും പ്രഭാഷണങ്ങൾ നടത്തി.

വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് നസീർ ആലംകോട്, സെക്രട്ടറി നിസാർ കവലയൂർ, വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി നൗഫൽ ബുഹാരി എന്നിവർ സംസാരിച്ചു. വിസ്‌ഡം യൂത്ത് മണനാക്ക് യൂണിറ്റ് സെക്രട്ടറി സബീർ വക്കം സ്വാഗതവും വിസ്‌ഡം സ്റ്റുഡന്റ്‌സ് യൂണിറ്റ് സെക്രട്ടറി ആദിൽ സുലൈമാൻ നന്ദിയും പറഞ്ഞു.

യുക്തിവാദം ഒരു പൊളിച്ചെഴുത്ത്' എന്ന വിഷയത്തിലും, 'പ്രമാണങ്ങളിലേക്ക് മടങ്ങാം' എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടന്നു

0 Comments

Leave a comment