കഴക്കൂട്ടം; തിരുവനന്തപുരം: കാഴ്ച പരിമിതരായ വനിതകളുടെ എൻവെസ്റ്റ് നെറ്റ് സെനിത് ട്രോഫി 2026 അഖിലേന്ത്യാ ക്രിക്കറ്റ് ടൂർണമെന്റിൽ ഗുജറാത്ത് ചാമ്പ്യൻമാരായി. കഴക്കൂട്ടം ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ 9 വിക്കറ്റിനാണ് ഗുജറാത്ത് കേരളത്തെ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. തുടർന്ന് 116 റൺസ് എന്ന വിജയലക്ഷ്യവുമായെത്തിയ ഗുജറാത്ത് 13.3 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഗുജറാത്തിനായി തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച് 54 റൺസ് നേടിയ കൽപ്പന ചോരിയയാണ് മത്സരത്തിലെ 'പ്ലെയർ ഓഫ് ദി മാച്ച്'.
വിജയികൾക്കുള്ള സമ്മാന വിതരണം കഴക്കൂട്ടം എം.എൽ.എ വി.മുരളീധരൻ നിർവഹിച്ചു. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള ജനറൽ സെക്രട്ടറി രജനീഷ് ഹെൻട്രി,എൻവെസ്റ്റ് നെറ്റ് കമ്പനി പ്രതിനിധി സന്തോഷ് കേശവൻ യു.എസ്.ടി വിനീത് മോഹൻ തുടങ്ങിയവർ സമ്മാന ദാന ചടങ്ങിൽ പങ്കെടുത്തു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. കൽപ്പന ചോരിയയാണ് പ്ലെയർ ഓഫ് ദി മാച്ച്





0 Comments