ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസി...
ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ശ്രീശാന്തിന് യോഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ശ്രീശാന്തിന് യോഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ക്രിക്കറ്റ് ലോകത്തെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി, രവിചന്ദ്രൻ അശ്വിൻ, എസ്.ബദരീനാഥ്, എൽ.ബാലാജി, മുഹമ്മദ് സിറാജ് എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായ ഇദ്ദേഹം ശ്രീലങ്കൻ ദേശീയ ടീമിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്
ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടെസ്റ്റ് (ചതുർദിനം) ടീമിലാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ വെടിക്കെട്ട് ബാറ്റിംഗും വിക്കറ്റിന് പിന്നിലെ മിന്നൽ പ്രകടനങ്ങളുമാണ് മാനവിനെ ദേശീയ ജേഴ്സിയിലേക്ക് നയിച്ചത്
ആദ്യം ബാറ്റ് ചെയ്ത ഗോവ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 46 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 350 റൺസെടുത്ത് നിൽക്കെ മഴയെ തുടർന്ന് കളി തടസ്സപ്പെടുകയായിരുന്നു
തുടർന്നെത്തിയ അഹമ്മദ് ഇമ്രാന്റെ തകർപ്പൻ ഇന്നിങ്സാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഷോൺ റോജർക്കും മുഹമ്മദ് അസറുദ്ദീനുമൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ അഹമ്മദ് ഇമ്രാൻ 49-ആം ഓവറിൽ പുറത്താവുമ്പോൾ 108 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സുമടക്കം 122 റൺസാണ് നേടിയത്
മെയ് 30 മുതൽ ഡെറാഡൂണിലാണ് മത്സരങ്ങൾ നടക്കുക. ഏകദിന ഫോർമാറ്റിലാണ് മത്സരങ്ങൾ
നാല് വിക്കറ്റ് വീഴ്ത്തിയ ദേവനന്ദയുടെ പ്രകടനമാണ് പത്തനംതിട്ടയുടെ ബാറ്റിങ് നിരയെ തകർത്തത്. ആലപ്പുഴയും കോട്ടയവും തമ്മിലുള്ള മറ്റൊരു മത്സരം മഴ മൂലം പൂർത്തിയാക്കാനായില്ല
36 റൺസെടുത്ത അക്ഷയയും 32 റൺസെടുത്ത ക്യാപ്റ്റൻ ശ്രദ്ധയുമാണ് മലപ്പുറത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. വയനാടിന് വേണ്ടി തീർത്ഥയും ജിഷ്നയും ഉണ്ണിമായയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി
മോശം സ്പർശനങ്ങളെയും പീഡനശ്രമങ്ങളെയും എങ്ങനെ തിരിച്ചറിയാമെന്നും അത്തരം സാഹചര്യങ്ങളെ ധീരമായി എങ്ങനെ നേരിടാമെന്നും കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് വിദഗ്ദ്ധർ വിശദീകരിക്കുന്നത്
10 ഏക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം ഉൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്