/uploads/news/news_പവർകട്ടിനെതിരെ_കഴക്കൂട്ടത്ത്_സിപിഐയുടെ_പ..._1789581134_2915.jpg
STRIKE

പവർകട്ടിനെതിരെ കഴക്കൂട്ടത്ത് സിപിഐയുടെ പ്രതിഷേധ പ്രകടനവും ധർണയും


കഴക്കൂട്ടം; തിരുവനന്തപുരം: അപ്രഖ്യാപിതവും അന്യായവുമായ 
പവർകട്ടിൽ പ്രതിഷേധിച്ച് 
സിപിഐ കഴക്കൂട്ടം, ആറ്റിപ്ര ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കഴക്കൂട്ടം ജംഗ്ഷനിൽ മെഴുകുതിരി കത്തിച്ച് പ്രകടനവും കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനു മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധ ധർണയും നടത്തി.

സി.പി.ഐ മണ്ഡലം സെക്രട്ടറി തുണ്ടത്തിൽ അജി ധർണ ഉദ്ഘാടനം ചെയ്തു. കെ.നിർമ്മലകുമാർ അധ്യക്ഷനായിരുന്നു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ചന്തവിള മധു 
എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ആറ്റിപ്ര ചന്ദ്രബാബു കഴക്കൂട്ടം എൽ.സി സെക്രട്ടറി കർണ്ണികാരം ശ്രീകുമാർ കഴക്കൂട്ടം എ.ജയൻ എന്നിവർ പ്രസംഗിച്ചു. പി.സുകുമാരപിള്ള, കാട്ടായിക്കോണം രാജേന്ദ്രൻ, വി.അനിൽകുമാർ പൗണ്ടുകടവ് നൗഷാദ്, റാഫി തുടങ്ങിയവർ നേതൃത്വം നൽകി.

സി.പി.ഐ മണ്ഡലം സെക്രട്ടറി തുണ്ടത്തിൽ അജി ധർണ ഉദ്ഘാടനം ചെയ്തു. കെ.നിർമ്മലകുമാർ അധ്യക്ഷനായിരുന്നു

0 Comments

Leave a comment