/uploads/news/news_പിണറായി_വിജയന്റെ_സ്റ്റിക്കറൊട്ടിക്കൽ_പണി..._1790170171_7949.jpg
STRIKE

പിണറായി വിജയന്റെ സ്റ്റിക്കറൊട്ടിക്കൽ പണി വി.ഡി.സതീശനും തുടരുന്നുവെന്നു വി.മുരളീധരൻ എം.എൽ.എ


മെഡിക്കൽ കോളേജ്; തിരുവനന്തപുരം: പിണറായി വിജയന്റെ പാത പിന്തുടർന്ന് വി. ഡി.സതീശനും കേന്ദ്രസർക്കാർ പദ്ധതികൾ സ്വന്തം പേരിലാക്കുകയാണെന്നും, ഈ പണി തുടർന്നാൽ പിണറായി വിജയന്റെ അവസ്ഥ തന്നെ വി. ഡി.സതീശനും സംഭവിക്കുമെന്നും വി.മുരളീധരൻ എം.എൽ.എ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട് ബി.ജെ.പി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസ് പടിക്കൽ  സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​തിരുവനന്തപുരം മെഡിക്കൽ കോളേജ്  കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് വേണ്ടി ആഗ്രഹിച്ച വലിയൊരു ആതുര ശുശ്രൂഷ കേന്ദ്രമാണ്. പതിനായിരക്കണക്കിന് രോഗികളാണ് നാടിന്റെ നാനാഭാഗത്തു നിന്നും ചികിത്സാ സഹായത്തിന് വേണ്ടി ഈ മെഡിക്കൽ കോളേജിലേയ്ക്കെത്തുന്നത്. 

ചികിത്സാ സഹായത്തിനു വേണ്ടി ജനങ്ങളെത്തുന്ന ഈ സ്ഥാപനത്തെ കറവപ്പശുവാക്കാൻ ശ്രമിച്ചാൽ ബി.ജെ.പി പ്രവർത്തകർ കയ്യുംകെട്ടി നോക്കി നിൽക്കില്ലന്നും എംഎൽഎ പറഞ്ഞു.

പുതിയ സർക്കാർ വന്നതിനു ശേഷം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട്  ധാരാളം പ്രഖ്യാപനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും  പ്രാവർത്തികമാകുന്നില്ല. ആശുപത്രി വികസന സമിതിയുടെ പേരിൽ സുരക്ഷാ ജീവനക്കാരുടെ നിയമനങ്ങൾ നടത്തുന്നതിൽ ഗുരുതരമായ അഴിമതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ കാര്യങ്ങൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, അനധികൃത നിയമനങ്ങൾ നടത്താൻ അനുവദിക്കുകയില്ലെന്നും എംഎൽഎ പറഞ്ഞു.

മെഡിക്കൽ കോളേജ് യു.പി സ്കൂളിന് സമീപത്തു നിന്നും പ്രകടനമായിട്ടാണ്  പ്രവർത്തകർ ധർണക്കെത്തിയത്. ബിജെപി ജില്ലാ വൈസ് പ്രസിഡൻറ് പോങ്ങുംമൂട് വിക്രമൻ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് കരമന ജയൻ, ജില്ലാ വൈസ് പ്രസിഡൻറ് ശ്രീവരാഹം വിജയൻ, മണ്ഡലം പ്രസിഡൻറും കൗൺസിലറുമായ എസ്.എസ്.സുനിൽ തുടങ്ങിയവർ സംസാരിച്ചു.

ബിജെപി സംസ്ഥാന കൗൺസിൽ അംഗങ്ങളായ കരിക്കകം മണികണ്ഠൻ, അഡ്വ. ബി.ജി.വിഷ്ണു, ശ്രീനാഥ്, നഗരസഭാ കൗൺസിലർമാരായ ജയാ  രാജീവ്, കെ.പി.ബിന്ദു, വിനോദ്, അഡ്വ. മിനി, രാജേന്ദ്രൻ, ദീപു രാജ് പട്ടികജാതി മോർച്ച ജില്ലാ പ്രസിഡൻറ് കരിക്കകം അനീഷ് തുടങ്ങിയവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.

പിണറായി വിജയന്റെ പാത പിന്തുടർന്ന് വി.ഡി.സതീശനും കേന്ദ്രസർക്കാർ പദ്ധതികൾ സ്വന്തം പേരിലാക്കുകയാണെന്നും, ഈ പണി തുടർന്നാൽ പിണറായി വിജയന്റെ അവസ്ഥ തന്നെ വി. ഡി.സതീശനും സംഭവിക്കുമെന്നും വി.മുരളീധരൻ എം.എൽ.എ പറഞ്ഞു

0 Comments

Leave a comment