വള്ളക്കടവ്; തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം യൂത്ത് തിരുവനന്തപുരം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വെസ്റ്റ് മണ്ഡലം 'തസ്വ്‌ഫിയ' ആദർശ സമ്മേളനം സംഘടിപ്പിച്ചു.
വള്ളക്കടവ് സുലൈമാൻ തെരുവിൽ നടന്ന സമ്മേളനം വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ് ഉദ്ഘടനം ചെയ്തു. വിസ്‌ഡം തിരുവനന്തപുരം വെസ്റ്റ് മണ്ഡലം സെക്രട്ടറി സുൽഫി പൂന്തുറ അധ്യക്ഷനായി.
മൗലവി മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് അബ്ദുറഹ്മാൻ മണക്കാട്, വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി ഹാറൂൺ വള്ളക്കടവ്, വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ വൈസ് പ്രസിഡന്റ് ആസിഫ് അൽ ഹികമി എന്നിവർ സംസാരിച്ചു. വിസ്‌ഡം യൂത്ത് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് നൗഷാദ് പരുത്തിക്കുഴി സ്വാഗതവും മണ്ഡലം ട്രഷറർ അബ്ദുറഹ്‌മാൻ പള്ളിത്തെരുവ് നന്ദിയും പറഞ്ഞു.
വള്ളക്കടവ് സുലൈമാൻ തെരുവിൽ നടന്ന സമ്മേളനം വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ് ഉദ്ഘടനം ചെയ്തു





0 Comments