/uploads/news/news_ടെക്നോപാര്‍ക്കില്‍_പ്രതിധ്വനി_ഫുട്ബോള്‍_..._1783577429_9106.jpg
SPORTS

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ഫുട്ബോള്‍ ടൂര്‍ണമെന്‍റ്: രജിസ്ട്രേഷന്‍ തുടങ്ങി


കഴക്കൂട്ടം; തിരുവനന്തപുരം: ഐടി മേഖലയിലെ വമ്പന്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റായ  'റാവിസ് പ്രതിധ്വനി സെവന്‍സ്-സീസണ്‍ 9' നും വനിതകളുടെ അഞ്ചംഗ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ആറാം സീസണിനും വേണ്ടിയുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്.

കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി, യൂഡി പ്രമോഷന്‍സ്, റാവിസ് ഹോട്ടല്‍സ് എന്നിവയുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്. ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ ഫ്ളഡ്ലൈറ്റില്‍ നടക്കുന്ന മത്സരങ്ങള്‍ സെവന്‍സ് ഫോര്‍മാറ്റിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫൈനലില്‍ വിജയിക്കുന്നവര്‍ക്ക് 25,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും കൊല്ലം റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ഒരു ദിവസത്തെ താമസവും സമ്മാനമായി ലഭിക്കും. റാവിസ് ഹോട്ടല്‍സും യൂഡി പ്രമോഷന്‍സും ചേര്‍ന്നാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. മികച്ച കളിക്കാരന്‍, മികച്ച ഗോള്‍ കീപ്പര്‍, ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്നിവര്‍ക്ക് പ്രത്യേക സമ്മാനം ഉണ്ടായിരിക്കും.

ഓരോ മത്സരത്തിലും യൂഡെ പ്ലെയര്‍ ഓഫ് ദി മാച്ച് ട്രോഫി നല്‍കും. കൂടാതെ കാണികള്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ട മത്സരങ്ങള്‍ ലീഗ് അടിസ്ഥാനത്തലായിരിക്കും. തുടര്‍ന്ന് നോക്കൗട്ട് മത്സരങ്ങള്‍ നടക്കും. സെമിഫൈനലും ഫൈനലും പ്രവൃത്തി ദിവസങ്ങളിലാണ് നടക്കുക. വനിതകള്‍ക്കായി ഫൈവ്-എ-സൈഡ് ടൂര്‍ണമെന്‍റും ഇതിന്‍റെ ഭാഗമായി നടക്കും.

കഴിഞ്ഞ സീസണില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ടീമുകളാണ് ജേതാക്കളായത്.

രജിസ്ട്രേഷന്:പ്രതിധ്വനി സെവന്‍സ് - https://tournaments.zeetius.com/tournament/prathidhwani7s-94

പ്രതിധ്വനി ഫൈവ്സ് - þ https://tournaments.zeetius.com/tournament/prathidhwani5s-95

കൂടുതല്‍ വിവരങ്ങള്‍ക്ക്: സരീഷ് - 9745658214
രജിസ്ട്രേഷനുള്ള അവസാന തീയതി ജൂലൈ 13

മുൻ വർഷങ്ങളിൽ ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന്‍, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ ജോ പോള്‍ അഞ്ചേരി, യു ഷറഫ്അലി,  ആസിഫ് സഹീര്‍, സി കെ വിനീത്, കേരള ഫുട്ബോള്‍ ടീം നായകരായിരുന്ന ഇഗ്നേഷ്യസ്, ബിജേഷ് ബെന്‍, പ്രമുഖ ഫുട്ബോള്‍ കമന്‍റേറ്റര്‍ ഷൈജു ദാമോദരന്‍, സേവന്‍സ് സ്റ്റാര്‍ ആഷിക് ഉസ്മാന്‍,  കേരളത്തിന്‍റെ  മന്ത്രിമാരായിരുന്ന ശ്രീ എ സി മൊയ്ദീന്‍, ശ്രീ ഇ പി ജയരാജന്‍, ശ്രീമതി മേഴ്സികുട്ടിയമ്മ, വീണ ജോര്‍ജ്, ശ്രീ. വിനു ജോസ്, ശ്രീ. വി ശിവന്‍കുട്ടി തുടങ്ങിയവര്‍ ടൂര്‍ണമെന്‍റില്‍ മുഖ്യാതിഥികളായി പങ്കെടുത്തിട്ടുണ്ട്.

ജൂലൈ 13 വരെ അപേക്ഷിക്കാം. വിജയികൾക്ക് 25,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും കൊല്ലം റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ഒരു ദിവസത്തെ താമസവും സമ്മാനമായി ലഭിക്കും. റാവിസ് ഹോട്ടല്‍സും യൂഡി പ്രമോഷന്‍സും ചേര്‍ന്നാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നൽകുന്നത്

0 Comments

Leave a comment