കണിയാപുരം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കണിയാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുണ്യ റമദാനെ വരവേറ്റുകൊണ്ടുള്ള പ്രഭാഷണ പരിപാടി ''അഹ്ലൻ റമദാൻ' സംഘടിപ്പിച്ചു.
കണിയാപുരം റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി വിസ്ഡം കണിയാപുരം മണ്ഡലം സെക്രട്ടറി റാസി കഴക്കൂട്ടം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് കണിയാപുരം മണ്ഡലം വൈസ് പ്രസിഡന്റ് കരിച്ചാറ നാദർഷ അധ്യക്ഷനായി. വിസ്ഡം സ്റ്റുഡന്റ്സ് കണിയാപുരം മണ്ഡലം വൈസ് പ്രസിഡന്റ് ഖാസിം അലി ആമുഖ പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അർശദ് അൽ ഹികമി 'അഹ്ലൻ റമദാൻ' പ്രഭാഷണം നടത്തി.
വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് മൂസ കരിച്ചാറ, ജില്ലാ ജോയിന്റ് സെക്രട്ടറി ഹുസൈൻ കണിയാപുരം, മണ്ഡലം ട്രഷറർ നിസാർ കരിച്ചാറ, നാസർ പള്ളിനട, വിസ്ഡം യൂത്ത് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നസീൽ കണിയാപുരം, കണിയാപുരം മണ്ഡലം പ്രസിഡന്റ് സഫീർ സ്വലാഹി, സെക്രട്ടറി ഷഹീർ പെരുമാതുറ, മണ്ഡലം വിജ്ഞാനവേദി കൺവീനർ ഷെമിൻ അണ്ടൂർക്കോണം എന്നിവർ പങ്കെടുത്തു.
കണിയാപുരം റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി വിസ്ഡം കണിയാപുരം മണ്ഡലം സെക്രട്ടറി റാസി കഴക്കൂട്ടം ഉദ്ഘാടനം ചെയ്തു





0 Comments