/uploads/news/news_പൂനെ_ദേശീയ_മാസ്റ്റേഴ്സ്_ഗെയിംസിൽ_ഷൂട്ടിം..._1770280454_5756.jpg
SPORTS

പൂനെ ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ ഷൂട്ടിംഗിൽ കേരളത്തിനായി ഇരട്ട സ്വർണവുമായി ശ്രീകേശ് കെ.എസ്


മഹാരാഷ്ട്ര; തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പൂനെ, പിമ്പ്രി ചിഞ്ച് വാഡിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ ഷൂട്ടിംഗിൽ കേരളത്തിനായി ശ്രീകേശ് കെ.എസ് രണ്ട് വിഭാഗങ്ങളിലായി ഇരട്ട സ്വർണം നേടി. 30 വയസിനു മുകളിലുള്ളവരുടെയും 40 വയസിനു മുകളിലുള്ളവരുടെയും രണ്ട് വിഭാഗങ്ങളിലായി 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ് സ്വർണ്ണം നേടിയത്.

പോത്തൻകോട്, കരൂർ, ശ്രീനിലയത്തിൽ കേശവൻ നായരുടെയും ശ്രീകുമാരിയുടെയും മകനാണ്. സെക്രട്ടറിയേറ്റിൽ അഡിഷണൽ ലാേ സെക്രട്ടറിയായ ശ്രീകേശ് കേരള സംസ്ഥാന ഔദ്യോഗിക ഭാഷാ നിയമ നിർമാണ കമ്മീഷൻ അംഗമായും പ്രവർത്തിച്ചു വരുന്നു.

വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥയായ ആതിര ഭാര്യയും പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ശ്രേയ മകളുമാണ്. കേരളത്തിന്‌ വേണ്ടി മൂന്നാം തവണയാണ് ശ്രീകേശ് മെഡൽ നേടുന്നത്. വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ അംഗമാണ് മെഡൽ ജേതാവായ ശ്രീകേശ്.

30 വയസിനു മുകളിലുള്ളവരുടെയും 40 വയസിനു മുകളിലുള്ളവരുടെയും രണ്ട് വിഭാഗങ്ങളിലായി 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ് സ്വർണ്ണം ശ്രീകേശ് കരസ്ഥമാക്കിയത്

0 Comments

Leave a comment