കണിയാപുരം; തിരുവനന്തപുരം: തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'ഇർഫ് ൻ്റെ ലോഗോ പ്രകാശനവും കണിയാപുരം തണൽ ഓഫീസിൽ സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ദുബൈ പെർഫെക്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡിയായ എം.എ.സിറാജുദ്ദീൻ നിർവഹിച്ചു. തണൽ ചെയർപേഴ്സൺ ജൗഹറ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ
ഹോപ്പ് ഫൗണ്ടേഷൻ മാനേജർ ഹസനുൽ ബന്ന പ്രൊജക്റ്റ് വിശദീകരിച്ചു.

വിദ്യാഭ്യാസ മേഖലയിലെ പുരോഗതി ലക്ഷ്യമാക്കി തിരുവനന്തപുരം ജില്ലയിലെ പെൺകുട്ടികൾക്കായി ഒരുക്കുന്ന സ്കോളർഷിപ്പാണ് "ഇർഫ് "
ഉയർന്ന ധാർമ്മിക മൂല്യങ്ങളുള്ള വ്യക്തിത്വങ്ങളെ വളർത്തുക, സാമ്പത്തികമായി പ്രയാസങ്ങൾ നേരിടുന്ന അക്കാദമികമായി മികവ് പുലർത്തുന്ന വിദ്യാർത്ഥിനികളെ വിവിധ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കുക, വ്യത്യസ്ത മേഖലകളിൽ തൊഴിലവസരങ്ങൾ നേടുന്നതിന് സഹായിക്കുക, കഴിവുള്ള വിദ്യാർത്ഥിനികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസത്തിന് പ്രചോദനം നൽകി വിവിധ കോഴ്സുകൾ പഠിക്കാനും ഉയർന്ന ഉദ്യോഗങ്ങളിൽ എത്തിച്ചേരാനും പ്രോത്സാഹനം നൽകുക തുടങ്ങി വ്യത്യസ്തങ്ങളായ പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് ഇർഫ് സ്കോളർഷിപ്പിലൂടെ തണൽ ലക്ഷ്യം വെക്കുന്നത്.
ഡോ. ഷാഹിന ജവാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വുമൺ ജസ്സിസ് മുവ്മെൻ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് ആരിഫ ബീവി, എസ്.ഐ.ഓ ജില്ലാ പ്രസിഡൻ്റ് ഫായിസ് ശ്രീകാര്യം എന്നിവർ സംസാരിച്ചു. ആസിയ നിയാസ്, ആമിന, സമീന തുടങ്ങിയവർ നേതൃത്വം നൽകി.
വിദ്യാഭ്യാസ മേഖലയിലെ പുരോഗതി ലക്ഷ്യമാക്കി തിരുവനന്തപുരം ജില്ലയിലെ പെൺകുട്ടികൾക്കായി ഒരുക്കുന്ന സ്കോളർഷിപ്പാണ് "ഇർഫ് "





0 Comments