/uploads/news/news_നിതീഷ്_കുമാര്‍_നിഖാബ്_വലിച്ചു_താഴ്ത്തിയ_..._1766206562_1589.jpg
National

നിതീഷ് കുമാര്‍ നിഖാബ് വലിച്ചു താഴ്ത്തിയ ഡോക്ടര്‍ നുസ്രത്ത് ജോലി ഉപേക്ഷിക്കില്ല


പട്‌ന: പരിപാടിക്കിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് വലിച്ചു താഴ്ത്തിയതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച ആയുഷ് ഡോക്ടര്‍ നുസ്രത്ത് പര്‍വീണ്‍ ജോലി ഉപേക്ഷിക്കില്ല. ഡോ. നുസ്രത്ത് പര്‍വീണ്‍ നാളെ ജോലിയില്‍ പ്രവേശിക്കുമെന്ന് സുഹൃത്ത് ബിള്‍ക്കീസ് പര്‍വീണ്‍ അറിയിച്ചു. തെറ്റായ കാര്യമാണ് സംഭവിച്ചത്. മറ്റൊരാളുടെ ശരീരത്തില്‍ നേരിട്ടോ അല്ലാതെയോ തൊടാന്‍ ആര്‍ക്കും അവകാശമില്ല. വിഡിയോയില്‍ കാണുന്നതു പോലെ നുസ്രത്ത് എല്ലായ്‌പോഴും പര്‍ദയാണ് ഉപയോഗിക്കുന്നതെന്നും ബിള്‍ക്കീസ് പര്‍വീണ്‍ വ്യക്തമാക്കി.

ഡോ. നുസ്രത്ത് പര്‍വീണ്‍ നാളെ ജോലിയില്‍ പ്രവേശിക്കുമെന്ന് സുഹൃത്ത് ബിള്‍ക്കീസ് പര്‍വീണ്‍ അറിയിച്ചു

0 Comments

Leave a comment