കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ശിക്ഷാവിധിയില്‍ നാളെ വാദം കേള്‍ക്കും. പ്രതികള്‍ക്കെതിരേ കൂട്ടബലാത്സംഗം ചുമത്തപ്പെട്ടിട്ടുള്ളതിനാല്‍ കടുത്തശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള നാലു പ്രതികളെ വെറുതേവിടുകയും നടനെതിരേയുള്ള ഗൂഢാലോചനാക്കുറ്റം കോടതി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ അന്വേഷണസംഘത്തിനെതിരേ വിധിയില്‍ ഗൗരവമായ വിലയിരുത്തലുകളുണ്ടാകുമോയെന്നും ചോദ്യമുയരുന്നു.
പ്രതികള്‍ക്കെതിരേ കൂട്ടബലാത്സംഗം ചുമത്തപ്പെട്ടിട്ടുള്ളതിനാല്‍ കടുത്തശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും





0 Comments