/uploads/news/news_ശബരിമല_സ്വര്‍ണക്കൊള്ളയില്‍_വീണ്ടും_അറസ്റ..._1765966908_4218.jpg
KERALA

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്


കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ വീണ്ടും അറസ്റ്റ്. മുന്‍ അഡ്മിന്‌സ്‌ട്രേറ്റ് ഓഫീസറായ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. സ്വര്‍ണപ്പാളി കൊണ്ടു പോകുന്ന സമയത്ത് ശ്രീകുമാറായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍. ഉദ്യോഗസ്ഥനെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശം അനുസരിച്ച് ഫയല്‍ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.കേസിലെ ആറാം പ്രതിയാണ് എസ് ശ്രീകുമാര്‍. സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടുന്നതിന് 2019 ജൂലായ് 19ന് തയ്യാറാക്കിയ മഹസറില്‍ സാക്ഷിയായി ഒപ്പിടുക മാത്രമായിരുന്നുവെന്നാണ് ശ്രീകുമാറിന്റെ വാദം . അതിനു രണ്ടു ദിവസം മുമ്പാണ് സ്ഥലംമാറിയെത്തിയത്. അതിനാല്‍ ക്രമക്കേടില്‍ പങ്കില്ലെന്നായിരുന്നു വാദം. എന്നാല്‍, അമൂല്യ വസ്തുക്കളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയില്‍ മഹസറിലെ ഉള്ളടക്കം പരിശോധിക്കുകയും സംശയം തീര്‍ക്കുകയും ചെയ്യേണ്ടിയിരുന്നുവെന്ന് കോടതി പറഞ്ഞിരുന്നു. ഗൂഢാലോചനയില്‍ പങ്കില്ലെന്ന് കരുതിയാല്‍പ്പോലും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തി ശ്രീകുമാറിന്റെ ജാമ്യഹരജി കോടതി തള്ളിയിരുന്നു.

സ്വര്‍ണപ്പാളി കൊണ്ടു പോകുന്ന സമയത്ത് ശ്രീകുമാറായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍

0 Comments

Leave a comment