പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവം: ഏതുനിമിഷവും...
50 പേർക്കാണ് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചത്. എന്നാൽ പഞ്ചായത്തിന്റെ പട്ടികയിൽ മുജീബ് 94ാമതായിരുന്നു. വീട് കിട്ടില്ലെന്ന് ഉറപ്പായതോടെ മുജീബ് ആകെ നിരാശയിലായിരുന്നു. ഇടത് കാൽ മുറിച്ചു മാറ്റിയ ഉമ്മ സൈനബയുടേയും ഏക ആശ്രയമാണ് മുജീബ്. ഇപ്പോൾ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ തകർന്നുവീഴാറായ ഇദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്.
