/uploads/news/news_കൊല്ലത്ത്_ആള്‍ത്താമസമില്ലാത്ത_വീടിനു_പിറ..._1766143942_2176.jpg
KERALA

കൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീടിനു പിറകില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി


കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. മനയില്‍കുളങ്ങരയിലെ ആള്‍ത്താമസമില്ലാത്ത വീടിനു പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ നാലുമാസം മുന്‍പാണ് വീട്ടുകാര്‍ വീണ്ടും വന്നു പോയത്. മാസങ്ങള്‍ പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. മധ്യവയസിലുളള പുരുഷന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം.

മനയില്‍കുളങ്ങരയില്‍ തേങ്ങയിടാനെത്തിയ തൊഴിലാളിയാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടത്, പോലിസ് അന്വേഷണം ആരംഭിച്ചു

0 Comments

Leave a comment