NEWS

റേഷന്‍ വിതരണത്തില്‍ സമയക്രമം; അനുമതിയില്ലാതെ...

മാസത്തില്‍ 15-ാം തീയതി വരെ മുന്‍ഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും, ശേഷം പൊതുവിഭാഗങ്ങളായ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ നല്‍കാനുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ തൂങ്ങിമര...

തിങ്കളാഴ്ച വെെകുന്നേരമാണ് സിവിൽ പോലീസ് ഓഫീസർ സുധീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച അദ്ദേഹം ഡ്യൂട്ടിക്കെത്തിയിരുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹത്തെ കാണാതായത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് സുധീഷിനെ സ്റ്റേഷനടുത്തുള്ള കെട്ടിടത്തിൻ്റെ മുകൾ നിലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

'വോട്ട് പിടിക്കാൻ 25 ലക്ഷം' വാഗ്ദാനം; ബിജെപി...

ബിജെപി തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് മന്ത്രിക്ക് അറിയാം. അതിനാൽ പണം കൊടുത്ത് ഏതുവിധേനെയും തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്നാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്- ശോഭ ഓജ ആരോപിച്ചു.

സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു; ആശുപത്രിക...

26 സർക്കാർ ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്‌തെന്ന സിഎജിറിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഗുണനിലവാര പരിശോധനയിലും ഉണ്ടായത് ഗുരുതര അലംഭാവമാണ് ഉണ്ടായത്.46 മരുന്നുകൾക്ക് ഒരു ഗുണനിലവാരവും പരിശോധിച്ചില്ല

'25 വർഷം നീണ്ട ബന്ധം അവസാനിപ്പിക്കുന്നു, എന്ന...

2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാജപാളയം സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം പാർട്ടി തീരുമാനം മാറ്റി. എന്നിട്ടും പാർട്ടി പ്രവർത്തനം ആത്മാർഥമായി തുടർന്നുവെന്നും ഗൗതമി വ്യക്തമാക്കി. മുഖ്യമന്ത്രിയിലും പോലീസിലും നിയമ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും രാജിക്കത്തിൽ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അഴഗപ്പനെതിരെ ഗൗതമി പോലീസിൽ പരാതി നൽകിയത്.

ധനവകുപ്പിന്റേത് കത്തല്ല കാപ്സ്യൂൾ, ജിഎസ്ടി അല...

ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് വീണയ്ക്ക് ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലെന്ന് മാത്യു കുഴൽനാടൻ

വസ്ത്രങ്ങളും വീട്ട് സാധനങ്ങളും തനിയെ കത്തുന്ന...

അസാധാരാണ സംഭവമായതോടെ ഉടൻ തന്നെ വീട്ടുകാർ പഞ്ചായത്ത് അംഗം അശോകനെ അറിയിച്ചു. അശോകൻ വീട്ടിലിരിക്കുമ്പോഴും വസ്ത്രങ്ങൾ കത്തി. ഇതിനിടയിൽ ഷോർട്ട് സർക്യൂട്ട് പോലുള്ള പ്രശ്നം ഉണ്ടോയെന്നറിയാൻ ഇലക്ട്രീഷ്യനേയും അറിയിച്ചു. എന്നാൽ പരിശോധനയിൽ വയറിംഗിനൊന്നും പ്രശ്നമില്ലെന്നാണ് ഇലക്ട്രീഷ്യൻ പറഞ്ഞത്. ഇതോടെ പോലീസിന് പരാതി നൽകാൻ കുടുംബം തീരുമാനിക്കുകയായിരുന്നു

ക്ഷേത്ര പരിസരത്ത് ആയുധ പരീശീലനവും, ആർഎസ്എസ് ശ...

ക്ഷേത്ര ഉപദേശകസമിതികളെ കൂടാതെ ഒരു സമിതിയും ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നത് അനുവദിക്കില്ല. ക്ഷേത്രോത്സവങ്ങൾ, ചടങ്ങുകൾ എന്നിവയുടെ നോട്ടീസ്, ലഘുലേഖ എന്നിവയിൽ വ്യക്തികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്നും സർക്കുലറിൽ പറയുന്നു

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ...

പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഒളിവിൽ പോയ പ്രീതയെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു

മലകയറാൻ ഇനി പൂക്കളും ഇലകളും കൊണ്ട് അലങ്കരിച്ച...

പൂക്കളും ഇലകളുംകൊണ്ട് അലങ്കരിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പൂക്കളും ഇലകളുംകൊണ്ട് അലങ്കരിച്ചെത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.